Posted On
date_range Updated On
date_range മുതിർന്ന ബി.ജെ.പി നേതാവ് അദ്വാനിക്ക് 95
ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിയുടെ 95ാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവർ ആശംസകളുമായി വസതിയിലെത്തി.
ഇന്ത്യയുടെ വളർച്ചയിൽ അദ്വാനിയുടെ പങ്ക് നിസ്തുലമാണെന്നും രാജ്യമൊട്ടുക്കും അദ്ദേഹം ആദരിക്കപ്പെടുന്നുണ്ടെന്നും മോദി ട്വിറ്ററിൽ കുറിച്ചു. പാകിസ്താനിലെ കറാച്ചിയിൽ 1927ൽ ജനിച്ച അദ്വാനി ചെറുപ്പത്തിൽ ആർ.എസ്.എസിൽ ചേരുകയും പിന്നീട് ജനസംഘിന്റെ ഭാഗമാകുകയും ചെയ്തു.
1980കളിലും 90കളിലും ബി.ജെ.പിയുടെ മുഖമായിരുന്ന അദ്വാനി രാമക്ഷേത്രത്തിനായി നടത്തിയ രഥയാത്ര രാജ്യത്ത് വലിയ ധ്രുവീകരണമാണ് സൃഷ്ടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.