മുംബൈയിൽ കനത്ത മഴ; മറ്റിടങ്ങളിൽ കുറവ്​

മുംബൈ: തെക്കു-പടിഞ്ഞാറൻ മൺസൂൺ എത്തിയെന്ന്​ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ്​ പുറത്ത്​ വന്ന മൂന്നാം ദിവ സം മുതൽ മുംബൈയിൽ മഴ ശക്​തമായി. വെള്ളിയാഴ്​ച രാവിലെ മുതൽ കനത്ത മഴയാണ്​ മുംബൈയിൽ അനുഭവപ്പെടുന്നത്​. അതേസമയം, രാജ്യത്തിൻെറ മറ്റ്​ ഭാഗങ്ങളിൽ കാലവർഷം ഇനിയും സജീവമായിട്ടില്ല.

ജൂൺ 29 വരെ കനത്ത മഴ തുടരുമെന്നാണ്​ കാലാവസ്ഥ നിരീക്ഷണ കേ​ന്ദ്രം അറിയിക്കുന്നത്​. മുംബൈ വിമാനത്താവളത്തിൻെറ പ്രവർത്തനങ്ങൾക്ക്​ നിലവിൽ മഴ തടസമായിട്ടില്ലെന്ന്​ അധികൃതർ അറിയിച്ചു. എന്നാൽ, മഴ ഇനിയും കനത്താൽ വിമാനത്താവളത്തിൻെറ പ്രവർത്തനങ്ങൾക്ക്​ തടസ്സം നേരി​ട്ടേക്കാം.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങളോട് ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശിച്ചു.

Tags:    
News Summary - Season’s first heavy rains lash Mumbai-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.