Posted On
date_range Updated On
date_range ഹരജികൾക്ക് മറുപടി നൽകാൻ പ്രിയ വർഗീസിന് നാലാഴ്ച നൽകി
ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിൽ മലയാളം വിഭാഗം അസോസിയേറ്റ് പ്രഫസറായുള്ള തന്റെ നിയമനം ചോദ്യം ചെയ്ത ഹരജികളിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ പ്രിയ വർഗീസിന് സുപ്രീംകോടതി നാലാഴ്ച സമയം അനുവദിച്ചു.
യൂനിവേഴ്സിറ്റിയും ഗ്രാൻസ് കമീഷനും ജോസഫ് സ്കറിയയും സമർപ്പിച്ച ഹരജികൾ വെള്ളിയാഴ്ച പരിഗണിച്ചപ്പോൾ പ്രിയ വർഗീസിന് ഹാജരായ അഡ്വ. സുഭാഷ് ചന്ദ്രനാണ് നാലാഴ്ച സമയം ചോദിച്ചത്. സമയമനുവദിച്ച ബെഞ്ച് അതിന് മറുപടി സമർപ്പിക്കാൻ ഹരജിക്കാർക്ക് രണ്ടാഴ്ചയും അനുവദിച്ചു. ആറാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.