ചെന്നൈ: ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രിയാകാന്‍ പന്നീര്‍സെല്‍വം നീക്കം നടത്തിയതായി ശശികല. ഇതിനായി തന്നെ കണ്ടിരുന്നെന്നും അദ്ദേഹത്തെ നിര്‍ബന്ധിപ്പിച്ച് രാജിവെപ്പിച്ചു എന്ന ആരോപണം ശരിയല്ളെന്നും എം.എല്‍.എമാരുടെ യോഗത്തില്‍ അവര്‍ വ്യക്തമാക്കി.
നിയമസഭയില്‍ ഡി.എം.കെ അംഗങ്ങളുമായി പന്നീര്‍സെല്‍വത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്‍റും പ്രതിപക്ഷനേതാവുമായ എം.കെ. സ്റ്റാലിനും പാര്‍ട്ടിയും നിയമസഭ സഹ അധ്യക്ഷന്‍ ദുരൈ മുരുകനും കഴിഞ്ഞയാഴ്ച പന്നീര്‍സെല്‍വത്തെ പ്രകീര്‍ത്തിച്ച് സംസാരിക്കുകയും കാലാവധി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
തനിക്കെതിരായ പരാതി ഇത്രയുംനാള്‍ അദ്ദേഹം മൂടിവെച്ചത് എന്തിനായിരുന്നു? തന്നെ നിയമസഭകക്ഷി നേതാവായി തെരഞ്ഞെടുക്കാന്‍ എം.എല്‍.എമാരുടെ യോഗം വിളിച്ചത് പാര്‍ട്ടിയാണ്. ജയലളിതയുടെ മരണശേഷം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തന്നെ എത്തിക്കാന്‍ പരിശ്രമിച്ചത് പന്നീര്‍സെല്‍വമാണ്. എം.ജി.ആറിന്‍െറ മരണശേഷം പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ജാനകി രാമചന്ദ്രനൊപ്പം നിന്ന പന്നീര്‍സെല്‍വം പിന്നീടാണ് ജയലളിതക്കൊപ്പം ചേര്‍ന്നത്.
എന്നാല്‍, അനര്‍ഹമായ പരിഗണന നല്‍കി ഒ.പി.എസിനെ ജയലളിത വളര്‍ത്തിയെടുക്കുകയായിരുന്നു. ഇതുവരെ അമ്മക്കുവേണ്ടി ജീവിച്ച താന്‍ തുടര്‍ന്നും അമ്മയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ജീവിതം ഉഴിഞ്ഞുവെക്കും. മൂന്നു നൂറ്റാണ്ടിനിടെ നിരവധി പ്രശ്നങ്ങളെ നേരിട്ടു. നിലവിലെ പ്രശ്നങ്ങളില്‍ വിജയം തന്‍െറ കൂടെയാണെന്നും ശശികല പറഞ്ഞു. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നത് അമ്മയെ അപമാനിക്കാനാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.