Posted On
date_range Updated On
date_range പഹൽഗാം ഭീകരാക്രമണം: മൂന്ന് തീവ്രവാദികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം
ശ്രീ നഗർ: ജമ്മു- കശ്മീരിലെ ഷോപിയൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് തീവ്രവാദികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു.
ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹ എന്നീ ഭീകരരുടെ ചിത്രങ്ങൾ ഉൾപ്പെട്ട പോസ്റ്ററിൽ നിരപരാധികളെ കൊന്നവർക്ക് നമ്മുടെ രാജ്യത്ത് സ്ഥാനമില്ലെന്ന് ഉർദുവിൽ എഴുതിയിട്ടുണ്ട്.
26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിലുൾപ്പെട്ട ഭീകരരെപറ്റി വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം ഏപ്രിൽ 23ന് പൊലീസ് പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.