ബോളിവുഡ്​ നടൻ വിറ്റ റോൾസ്​ റോയ്​സ്​ അടക്കം ഏഴ്​ ആഡംബര കാറുകൾ പിടിച്ചെടുത്തു- കാരണമിതാണ്​...

ബംഗളൂരു: മുൻനിര ബോളിവുഡ്​ നടന്മാരിൽനിന്ന്​ സ്വന്തമാക്കിയവ ഉൾപ്പെടെ ആഡംബര കാറുകൾ പിടിച്ചെടുത്ത്​ പൊലീസ്​. നികുതിയൊടുക്കാത്തതിനും മതിയായ ഉടമസ്​ഥത രേഖകൾ ഇല്ലാത്തതിനുമാണ്​ ഇവ പിടികൂടിയ​ത്​. കാറുകളിൽ ചിലത്​ ബോളിവുഡ്​ നടന്മാർ വിൽപന നടത്തിയവയാണെന്നും ബംഗളൂരു പൊലീസ്​ മാധ്യമങ്ങളോട്​ പറഞ്ഞു.

അതിലൊന്ന്​ ഒരു മുൻനിര ബോളിവുഡ്​ താരം ഉപയോഗിച്ച റോൾസ്​ റോയ്​സുമുണ്ട്​. കാറുകളത്രയും ബംഗളൂരു യു.ബി സിറ്റിക്കു സമീപം നിർത്തിയിട്ടവയായിരുന്നു. വാഹനമോടിച്ചവരുടെ വശം രേഖകളില്ലാത്തതിനാലാണ്​ കസ്റ്റഡിയിലെടുത്തതെന്ന്​ കർണാടക ട്രാൻസ്​പോർട്ട്​ കമീഷണർ എൻ ശിവ കുമാർ പറഞ്ഞു.

ഉടമകളെ കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുകയാണ്​.

Tags:    
News Summary - Rolls-Royce Sold By Bollywood Star Among Luxury Cars Seized In Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.