Posted On
date_range Updated On
date_range ഡൽഹിയിൽ അപകടകരമായ ഡ്രൈവിങ്: റോബർട്ട് വാദ്രയുടെ വാഹനത്തിന് പിഴ
ന്യൂഡൽഹി: ഡൽഹിയിൽ അപകടകരമായി വാഹനമോടിച്ചതിന്, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്രയുടെ വാഹനത്തിന് പിഴ. മോട്ടോർ വാഹന നിയമം 184 പ്രകാരമാണ് പിഴ ചുമത്തിയത്. തെക്കു കിഴക്കൻ ഡൽഹിയിലെ സുഖ്ദേവ് വിഹാറിൽ അതിവേഗം കാറോടിച്ചുപോയ വാദ്രക്കു പിറകെ സുരക്ഷാ ജീവനക്കാരുടെ വാഹനവുമുണ്ടായിരുന്നു. സുഖ്ദേവ് വിഹാറിലെ ഓഫീസിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ൈഡ്രവറായിരുന്നു വാഹനമോടിച്ചിരുന്നത്. ബാരപുല്ല ൈഫ്ലഓവറിനു സമീപം പെട്ടെന്ന് വാഹനം നിർത്തിയപ്പോൾ പിറകിലുണ്ടായിരുന്ന സുരക്ഷ വാഹനം നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. അന്വേഷണത്തിൽ അമിത വേഗത്തിലാണെന്ന് കണ്ടെത്തിയതോടെയാണ് പിഴ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.