കള്ളപ്പണം: റോബർട്ട്​ വാദ്രയെ ശനിയാഴ്ച വീണ്ടും ചോദ്യം ചെയ്യും

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ്​ റോബർ ട്ട്​ വാദ്രയെ എൻഫോഴ്​സ്​മ​​​​െൻറ്​ ഡയറക്​ടറേറ്റ്​ (ഇ.ഡി) ശനിയാഴ്ച വീണ്ടും ചോദ്യം ചെയ്യും. ഇതുസംബന്ധിച്ച അറിയിപ്പ് റോബർട്ട് വാദ്രക്ക് ഇ.ഡി ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ചു. ലണ്ടനിൽ അനധികൃത സ്വത്ത്​ വാങ്ങാൻ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ കഴിഞ്ഞ രണ്ട് ദിവസം വാദ്രയെ ഇ.ഡി ചോദ്യം ചെയ്​തിരുന്നു​.

ത്ലസണ്ടനിൽ ഒട്ടനവധി പുതിയ ആസ്​തികൾ വാദ്ര വാങ്ങിക്കൂട്ടിയതായി വിവരമുണ്ട്​ എന്ന്​ ഡൽഹി കോടതി മുമ്പാകെ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ അവകാശപ്പെട്ടിരുന്നു. എന്നാൽ, രാഷ്​ട്രീയപരമായ കാരണങ്ങളാലുള്ള വേട്ടയാടലാണ്​ ഇത്​ എന്നാണ്​ വാദ്രയുടെ നിലപാട്​.

Tags:    
News Summary - Robert Vadra money laundering case -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.