Posted On
date_range Updated On
date_range റോബർട്ട് വാദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയുടെ ഭർത്താവും ബിസിനസുകാരനുമായ റോബർട്ട് വാദ്രയ െ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറം വേദനയെ തുടർന്നാണ് വാദ്രയെ നോയിഡ് സെക്ടർ 11ലെ മെട്രോ ആശുപത്രിയിൽ പ്രേ വശിപ്പിച്ചത്.
വേദന അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധനക്കായി ആശുപത്രിയിലെത്തിയ വാദ്രയോട് വിശദമായ പരിശോധനക്കായി അഡ്മിറ്റ് ആവാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ വാദ്ര ആശുപത്രിയിലെത്തിയതിന് പിന്നാലെ പ്രിയങ്കയും ആശുപത്രിയിൽ എത്തിയിരുന്നു. തുടർന്ന് തിരിച്ചു പോയ പ്രിയങ്ക രാത്രിയോടെ ആശുപത്രിയിൽ തിരിച്ചെത്തി.
റോബർട്ട് വാദ്രയുടെ പരിചരണത്തിനായി രാത്രി മുഴുവൻ പ്രിയങ്ക ആശുപത്രിയിൽ കഴിച്ചു കൂട്ടി. ആശുപത്രി പൂർണമായും എസ്.പി.ജി സുരക്ഷാ വലയത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.