കോവിഡല്ല; പട്ടിണിയാണ്​ ഞങ്ങളെ കൊല്ലുക - ഡൽഹിയിലെ റിക്ഷക്കാർ

ന്യൂഡൽഹി: കോവിഡ്​ വ്യാപനം തടയാൻ രാജ്യമാകെ ലോക്​ഡൗണിലേക്ക്​ നീങ്ങിയപ്പോൾ നിലച്ചു പോയ നിരവധി ജീവിതങ്ങളുണ ്ട്​. അതിലൊരു വിഭാഗമാണ്​ ഡൽഹിയിൽ റിക്ഷ വലിക്കുന്നവർ. പുറത്തിറങ്ങാൻ പോലും കഴിയാതെ കുടുങ്ങി​പോയ തങ്ങൾക്ക്​ രണ്ട്​​ നേരം ഭക്ഷണം കഴിക്കാനുള്ള വകയെങ്കിലും സർക്കാർ ഉണ്ടാക്കണമെന്നാണ്​ അവർ ആവശ്യപ്പെടുന്നത്​.

‘സാഹചര് യങ്ങൾ അനുകൂലമായാൽ ഞങ്ങളുടെ ഗ്രാമങ്ങളിലേക്ക്​ തിരിച്ച്​ പോകാം. അതുവരെ ആവശ്യത്തിന്​ ഭക്ഷണം കിട്ടിയില്ലെങ്കിൽ കോവിഡല്ല, പട്ടിണിയാണ്​ ഞങ്ങളെ കൊല്ലുക’- 1975 മുതൽ ഡൽഹിയിൽ റിക്ഷ വലിക്കുന്ന ഉമേഷ്​ പണ്ഡിറ്റ്​ പറയുന്നു.

റിക്ഷ വലിച്ച്​ കിട്ടുന്ന പണം കൊണ്ട്​ അതാത്​ ദിവസത്തെ ഉപജീവനം കഴിച്ച്​ പോകുന്നവരാണ്​ ഇവർ. ലോക്​ഡൗണിൽ സർവവും സ്​തംഭിച്ചതോടെ ഉപജീവനം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്​.

ലോക്​ഡൗൺ ആശ്വാസമായി പൊതുവിതരണത്തിൽ കിട്ടുന്ന ഭക്ഷണം പലപ്പോഴും ലഭിക്കാറില്ല എന്ന്​ ഇവർ പറയുന്നു. ഇവരുടെ വരുമാനത്തെ ആശ്രയിച്ച്​ കഴിയുന്ന കുടുംബം ഗ്രാമങ്ങളിലാണ്​. ലോക്​ഡൗണിന്​ ശേഷം വരുമാനം നിലച്ചതോടെ വീടുകളിലേക്ക്​ പണം അയക്കാനും കഴിഞ്ഞിട്ടില്ല.

സർക്കാർ സഹായം നൽകി സ്വദേശങ്ങളിലേക്ക്​ തിരിച്ച്​ പോകാനുള്ള സൗകര്യമൊരുക്കണമെന്നാണ്​ ഇവർ പറയുന്നത്​. അതിന്​ കഴിയുന്നത്​ വരെ രണ്ട്​ നേരം ഭക്ഷണം കഴിക്കാനുള്ള വക എങ്കിലും ഉണ്ടാക്കണം എന്നാണ്​ ഇവർ സർക്കാറിനോട്​ ആവശ്യപ്പെടുന്നത്​.

Tags:    
News Summary - riksha pullers seeks help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.