ദേശീയ ഗാനാലാപനത്തിനിടെ എഴുന്നേറ്റ് നിന്നില്ല; മലയാളിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

ചെന്നൈ: ദേശീയ ഗാനാലാപനത്തിനിടെ എഴുന്നേറ്റ് നില്‍ക്കാത്ത മലയാളി വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നുപേരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുന്ന വടപളനി ഫോറം മാളിലെ പലാസോ തീയറ്ററില്‍ ബുധനാഴ്ച ഉച്ചക്ക് 12 മണിക്കാണ് സംഭവം. മലയാളിയും ലയോള കോളജ് ബി.കോം വിദ്യാര്‍ഥിയുമായിരുന്ന ബിജോണ്‍, സി.പി.ഐ.എം.എല്‍ റസിസ്റ്റ് സംഘടന പ്രവര്‍ത്തക ശ്രീല, ഇവരുടെ മാതാവ് ശുഭ ശ്രീ (60) എന്നിവരാണ് അറസ്റ്റിലായത്. വടപളനി പൊലീസ് കേസെടുത്ത ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

അതേസമയം, മറ്റ് കാണികളും വളന്‍റിയര്‍മാരും തന്നെ മര്‍ദിച്ചത് ചൂണ്ടിക്കാട്ടി ബിജോണ്‍ നല്‍കിയ പരാതി സ്വീകരിക്കാന്‍ പൊലീസ് തയാറായിട്ടില്ല. ദേശീയ ഗാനാലാപനത്തിനിടെ എഴുന്നേറ്റില്ല എന്നാരോപിച്ച് കഴിഞ്ഞ ചൊവ്വാഴ്ചയും ബിജോണിന് നേരെ ഒരുസംഘം പ്രതിഷേധിച്ചിരുന്നു. ഇന്നലെ വിഷയം കൈയാങ്കളിയിലേക്ക് നീങ്ങി. ബിജോണിനെ മര്‍ദിച്ചതായും സ്ത്രീകള്‍ക്ക് നേരെ പ്രതിഷേധമുണ്ടായതായും ആരോപണമുണ്ട്. തുടര്‍ന്ന് സിനിമ പ്രദര്‍ശനം അല്‍പനേരം തടസ്സപ്പെട്ടു.

സംഘാടകര്‍ അറിയിച്ചതിനത്തെുടര്‍ന്ന് സ്ഥലത്തത്തെിയ പൊലീസ് മൂന്നുപേരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളുള്ളതിനാലാണ് സീറ്റില്‍തന്നെ ഇരുന്നതെന്ന് ശുഭ ശ്രീ പറഞ്ഞു. ദേശീയഗാനം ആലപിക്കുമ്പോള്‍ നിശ്ശബ്ദമായി ബഹുമാനിക്കണമെന്നേ നിയമം അനുശാസിക്കുന്നുള്ളൂ എന്നും എഴുന്നേറ്റ് നില്‍ക്കണമെന്ന് നിബന്ധനയില്ളെന്നും ശ്രീല മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

Tags:    
News Summary - respect national anthem three include malayalee arrested in chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.