പ്രധാനമന്ത്രി വസ്​ത്രം മാറുന്നത്​ പോലെ ആർ.ബി.​െഎ നിയമങ്ങൾ മാറ്റുന്നു– രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി  വസ്​ത്രം മാറുന്നത്​ പോലെയാണ്​ ആർ.ബി.​െഎ നിയമങ്ങൾ മാറ്റുന്നതെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ​ രാഹുൽ ഗാന്ധി. നോട്ട്​ പിൻവലിക്കലുമായി ബന്ധപ്പെട്ട്​ ആർ.ബി.​െഎ പുതിയ നിയമങ്ങൾ കൊണ്ടു വന്നതി​​െൻറ പശ്​ചാത്തലത്തിലാണ്​ രാഹുൽ ഗാന്ധി ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്​. ഇൗയടുത്തു നടത്തിയ അമേരിക്കൻ സന്ദർശനത്തിനിടെ നിരവധി തവണയാണ്​ മോദി കോട്ട്​ മാറ്റിയത്​. അതുപോലൊയണ്​ ആർ.ബി.​െഎ നിയമങ്ങൾ മാറ്റികൊണ്ടിരിക്കുന്നതെന്ന്​ രാഹുൽ ഗാന്ധി ബീഹാറിൽ പറഞ്ഞു.

മുൻ ധധമന്ത്രി പി.ചിദംബരവും ആർ.ബി.​െഎയുടെ നടപടിയെ വിമർശിച്ച്​ രംഗത്തെത്തി. ആർ.ബി.​െഎ പുതിയ നിയമം കൊണ്ടു വരുന്നു അതിന്​ വിരുദ്ധമായ അഭിപ്രായ പ്രകടനമാണ്​ ധനമന്ത്രി അരുൺ ജെയ്​റ്റിലി നടത്തുന്നത്​. ജനം ഇതിൽ ആരെയാണ്​ വിശ്വസിക്കേണ്ടതെന്നും ചിദംബരം ചോദിച്ചു.

5000 രൂപവരെ മൂല്യമുള്ള പഴയ അസാധു നോട്ടുകൾ  ഇനി ഒരിക്കൽ മാത്രമേ നിക്ഷേപിക്കാവു എന്ന്​ ആർ.ബി.​െഎയെ ഉദ്ധരിച്ച്​ വാർത്തകൾ പുറത്ത്​ വന്നിരുന്നു. എന്നാൽ 5000 രൂപ മൂല്യമുള്ള അസാധു നോട്ടുകൾ നിക്ഷേപിക്കന്നതിന്​ തടസമില്ലെന്ന് അരുൺ ജെയ്​റ്റ്​ലി വിശദീകരണം നൽകി. 5000 രൂപയിൽ കൂടുതൽ മുല്യമുള്ള അസാധു നോട്ടുകൾ നിരവധി തവണ നിക്ഷേപിക്കു​േമ്പാൾ അത്​ പരിശോധനക്ക്​ വിധേയമാക്കുക മാത്രമാണ്​ ചെയ്യുക എന്നാണ്​ ജെയ്​റ്റ്​ലിയുടെ വിശദീകരണം.

 

Tags:    
News Summary - RBI Changes Rules Like PM Narendra Modi Changes Clothes: Rahul Gandhi's New Dig On Notes Ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.