കശ്​മീരിൽ വെടിനിർത്തൽ പിൻവലിച്ചു

ശ്രീനഗർ: റമദാൻ മാസത്തിൽ കശ്​മീരിൽ ഏർപ്പെടുത്തിയ വെടിനിർത്തൽ തുടരില്ലെന്ന്​ ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ്​. എത്രയും പെ​െട്ടന്ന്​ തീവ്രവാദം ഇല്ലാതാക്കാനുള്ള നീക്കങ്ങളുമായി സർക്കാർ മുന്നോട്ട്​ പോകും. അക്രമവും തീവ്രവാദവും ഇല്ലാത്ത കശ്​മീർ സൃഷ്​ടിക്കാൻ ത്വരിത നടപടി സ്വീകരിക്കുമെന്നും രാജ്​നാഥ്​ സിങ്​ പറഞ്ഞു.

കഴിഞ്ഞ മെയ്​ 17നാണ്​ കശ്​മീരിൽ വെടിനിർത്തൽ നിലവിൽ വന്നത്​. റമദാൻ മാസത്തെ മുൻനിർത്തി സമാധാനത്തിന്​ ആഗ്രഹിക്കുന്നവർക്ക്​ വേണ്ടിയായിരുന്നു വെടിനിർത്തലെന്നും രാജ്​നഥ്​ സിങ്​ പറഞ്ഞു. പുതിയ സാഹചര്യത്തിൽ ​വെടിനിർത്തൽ പിൻവലിച്ച്​ ഭീകരർക്കെതിരായ നടപടികൾ ഉടൻ പുനഃരാരംഭിക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി.

Tags:    
News Summary - Ramzan ceasefire won't be extended-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.