ത്രിദിന സന്ദർശനത്തിനായി രാജ്​നാഥ്​ സിങ്​ ബംഗ്ലാദേശിലേക്ക്​

ന്യൂഡൽഹി: ത്രിദിന സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ്​ ബംഗ്ലാദേശിലേക്ക്​ ​തിരിക്കുന്നു. ജൂലൈ 13നാണ്​​ രാജ്​നാഥ്​ സിങ്​ ബംഗ്ലാദേശിലേക്ക്​ യാത്രതിരിക്കുക. ബംഗ്ലാദേശ് ​പ്രധാമന്ത്രി ഷെയ്​ഖ്​ ഹസീനയുമായി രാജ്​നാഥ്​ കൂടിക്കാഴ്​ച നടത്തിയേക്കും. 

ഉഭയകക്ഷി ബന്ധം, ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലെ സഹകരണം, അതിർത്തികളിൽ വ്യാജ ഇന്ത്യൻ കറൻസിയുടെ ഒഴുക്ക്​, യുവാക്കളെയും റോഹിങ്ക്യൻ അഭയാർഥികളെയും ഭീകരവാദത്തിലേക്കു വഴിതിരിക്കാനുള്ള ഭീകരസംഘടനകളുടെ നീക്കം എന്നിവ കൂടിക്കാഴ്​ചയിൽ ചർച്ച ചെയ്യും. 

ചർച്ചയിൽ റോഹിങ്ക്യൻ അഭയാർഥികളുടെ വിഷയവും ഇന്ത്യ-ബംഗ്ലാദേശ്​ അതിർത്തിയിലൂടെയുള്ള അനധികൃത മയക്കുമരുന്ന്​, ആയുധങ്ങൾ, കന്നുകാലിക്കടത്ത്​ എന്നിവ തടയുന്നതിനുള്ള നടപടികളും ചർച്ചയിൽ വിഷയങ്ങളാകും. 

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും രാജ്​നാഥിനെ അനുഗമിക്കും. 

Tags:    
News Summary - Rajnath to pay three-day visit to Bangladesh- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.