Posted On
date_range Updated On
date_range കർണാടക: സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ രാഹുലും പ്രിയങ്കയും എത്തി
ബംഗളൂരു: കർണാടകയിലെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തി. ഡി.കെ. ശിവകുമാർ ബംഗളൂരു വിമാനത്താവളത്തിലെത്തി ഇരുവരെയും സ്വീകരിച്ചു.
സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ നിരവധി നേതാക്കളെയാണ് കോൺഗ്രസ് ക്ഷണിച്ചിട്ടുള്ളത്. ഹേമന്ത് സോറൻ, സീതാറാം യെച്ചൂരി, ഉദ്ധവ് താക്കറെ, ശരദ് പവാർ, ഫാറൂഖ് അബ്ദുല്ല, അഖിലേഷ് യാദവ്, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവർ ക്ഷണിക്കപ്പെട്ടവരിൽ ഉൾപ്പെടും.
രണ്ടാം തവണയാണ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. കർണാടക കോൺഗ്രസ് പ്രസിഡന്റ് ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയായും ചുമതലയേൽക്കും.
12.30 ന് ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ നടക്കുക. 2013ലും ഇവിടെ വെച്ചാണ് സിദ്ധരാമയ്യ ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.