Posted On
date_range Updated On
date_range റഫേല്‍ ഇടപാട്: കരാര്‍ വിവരം വെളിപ്പെടുത്താനാകില്ലെന് വ്യോമസേന
ന്യൂഡല്‍ഹി: ഫ്രാന്‍സില്‍നിന്ന് 36 റഫേല്‍ പോര്‍വിമാനങ്ങള്‍ വാങ്ങുന്നതു സംബന്ധിച്ച കരാറിന്‍െറ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ളെന്ന് വ്യോമസേന. വിശ്വാസത്തില്‍ അധിഷ്ഠിതവും രഹസ്യസ്വഭാവമുള്ളതുമാണ് കരാര്‍. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നത് ശത്രുപക്ഷത്തുള്ളവര്‍ക്കാണ് ഗുണം ചെയ്യുകയെന്നും ഇതു സംബന്ധിച്ച വിവരാവകാശ അപേക്ഷക്ക് മറുപടിയായി വ്യോമസേന അറിയിച്ചു.
കരാറിലെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് വിപുലമായ പൊതുതാല്‍പര്യം അര്‍ഹിക്കുന്ന വിഷയമല്ളെന്നും വ്യോമസേന ചൂണ്ടിക്കാട്ടി. 2016 സെപ്റ്റംബര്‍ 23നാണ് ഇരു രാജ്യങ്ങളും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.