representational image
Posted On
date_range Updated On
date_range ഐ.സി.യുവിൽ വൈദ്യുതി നിലച്ചു; രണ്ട് രോഗികൾ മരിച്ചു
ബംഗളൂരു: ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ വൈദ്യുതി നിലച്ചതിനെ തുടർന്ന് രണ്ട് രോഗികൾ മരിച്ചു. ബെള്ളാരി വിജയനഗർ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ സയൻസസിലാണ് (വിംസ്) അപകടം. വൃക്ക തകരാറിനെ തുടർന്ന് ചികിത്സയിലായിരുന്ന മൗല ഹുസൈൻ, പാമ്പുകടിയേറ്റ് തീവ്രപരിചരണത്തിലായിരുന്ന ചെത്തമ്മ എന്നിവരാണ് മരിച്ചത്.
കഴിഞ്ഞദിവസം രാവിലെ ആറു മുതൽ 10 വരെ തീവ്രപരിചരണ വിഭാഗത്തിൽ വൈദ്യുതി തടസ്സപ്പെട്ടിരുന്നു. എന്നാൽ, ഇരു മരണവും വൈദ്യുതി നിലച്ചതിനെ തുടർന്നാണെന്ന ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു.
രണ്ടു രോഗികളും ഗുരുതരാവസ്ഥയിലായിരുന്നെന്നും ഡോക്ടർമാരുടെ പരിശ്രമം ഫലം കാണാതെ ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നെന്നും വൈദ്യുതി ബന്ധം നിലച്ചത് സ്വാഭാവികമായി സംഭവിച്ചതാണെന്നും വിംസ് ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.