റോബർട്ട്​ വാദ്രയെ ​തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ക്ഷണിച്ച്​ പോസ്​റ്റർ

ലഖ്​നോ: എ.​െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയു​െട ഭർത്താവും വ്യവസായിയുമായ റോബർട്ട്​ വാദ്രയെ ലോക്​ സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ക്ഷണിച്ച്​ പോസ്​റ്ററുകൾ. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ്​ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ വാദ്രക്കായി പോസ്​റ്ററുകൾ പതിച്ചിരിക്കുന്നത്​. മെറാദാബാദ്​ ലോക്​സഭാ മണ്ഡലത്തിൽ മത്സരിച്ചു ജയിക്കുവാൻ താങ്കളെ സ്വാഗതം ചെയ്യുന്നുവെന്ന്​ അച്ചടിച്ച പോസ്​റ്ററിൽ വാദ്രയുടെ ചിത്രത്തോടൊപ്പം സോണിയാ ഗാന്ധിയുടേയും രാഹുലി​​െൻറയും ചിത്രങ്ങളുണ്ട്​.

പൊതുരംഗത്തിറങ്ങാന്‍ താല്‍പര്യമുണ്ടെന്ന് സൂചിപ്പിച്ച് വാദ്ര കഴിഞ്ഞദിവസം ഫേസ്​ബുക്ക്​ പോസ്റ്റിട്ടിരുന്നു. രാജ്യത്തിനും ഉത്തര്‍പ്രദേശിനും വേണ്ടി ചെയ്യാന്‍ ധാരാളം കാര്യങ്ങളുണ്ട്. ഇപ്പോഴത്തെ കള്ളക്കേസുകൾ തീർന്നാൽ സജീവമായി പൊതുരംഗത്തേക്കിറങ്ങുമെന്നും വാദ്ര ഫേസ്​ബുക്ക്​ പോസ്​റ്റിൽ കുറിച്ചിരുന്നു. ഇതിന്​ പിറകെയാണ്​ ഉത്തർപ്രദേശ്​ യൂത്ത കോൺഗ്രസ്​ വാദ്രയെ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ ക്ഷണിച്ച്​ രംഗത്തെത്തിയിരിക്കുന്നത്​.

Tags:    
News Summary - Posters inviting Robert Vadra to contest Lok Sabha polls- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.