Posted On
date_range Updated On
date_range നിയമസഭാ തെരഞ്ഞെടുപ്പ്: മധ്യപ്രദേശിലും ഛത്തിസ്ഗഢിലും ഇന്ന് വോട്ടെടുപ്പ് നടക്കും
ന്യൂഡൽഹി: കോൺഗ്രസും ബി.ജെ.പിയും നേർക്കുനേർ ഏറ്റുമുട്ടുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ രണ്ടാം ഘട്ടത്തിൽ മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലെ 5.61 കോടി വോട്ടർമാരും ഛത്തിസ്ഗഢിലെ 70 മണ്ഡലങ്ങളിലെ 1.63 കോടി വോട്ടർമാരും ഇന്ന് ബൂത്തിലേക്ക്.
ഒറ്റഘട്ടമായി നടക്കുന്ന മധ്യപ്രദേശിൽ 2533 ഉം രണ്ട് ഘട്ടമായി നടക്കുന്ന ഛത്തിസ്ഗഢിലെ അവസാന ഘട്ടത്തിൽ 958 സ്ഥാനാർഥികളുമാണ് രംഗത്തുള്ളത്. 23ന് നടക്കുന്ന മൂന്നാം ഘട്ടത്തിൽ രാജസ്ഥാനിലും 30ന് തെലങ്കാനയിലും വോട്ടെടുപ്പ് നടക്കും. ഏഴിന് നടന്ന മിസോറം അടക്കം അഞ്ച് സംസ്ഥാനങ്ങളുടെയും ഫലം ഡിസംബർ മൂന്നിന് അറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.