'പരിഷ്കാരങ്ങളിലൂടെ കർഷകരെ സഹായിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം' -കർഷക ദ്രോഹ നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് മോദി

ന്യൂഡൽഹി: പരിഷ്കാരങ്ങളിലൂടെ കർഷകരെ സഹായിക്കാൻ തന്‍റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമീപകാല പരിഷ്കാരങ്ങൾ അവർക്ക് പുതിയ വിപണികളിലേക്കും സാങ്കേതികവിദ്യയിലേക്കും പ്രവേശനം നൽകുമെന്നും കാർഷിക മേഖലയിൽ നിക്ഷേപം വർധിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ നിയമങ്ങൾ നിലവിൽ വരുന്നതോടെ കർഷകർക്ക് തങ്ങളുടെ വിളകൾ മാർക്കറ്റിലോ പുറത്തുള്ള ആളുകൾക്കോ വിൽക്കാൻ അവസരമുണ്ട്. ഫിക്കിയുടെ 93ാമത് വാർഷിക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു മോദി.

നയങ്ങളിലൂടെയും കരുതലിലൂടെയും കർഷകരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പുതിയ കാർഷിക നിയമങ്ങൾ കർഷകർക്ക് പുതിയ വിപണികളും സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനവും കാർഷികമേഖലയിൽ നിക്ഷേപം കൊണ്ടുവരാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര കാർഷിക വിരുദ്ധ നിയമങ്ങൾക്കെതിരായ കർഷക പ്രതിഷേധം 17ാം ദിവസം കടന്നു. സർക്കാരും കർഷക യൂണിയനുകളും തമ്മിൽ നിരവധി ചർച്ചകളാണ് നടന്നത്. പക്ഷേ നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യത്തിൽ കർഷകർ ഉറച്ചുനിൽക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.