പി.എഫ്.ഐ നേതാവ് ഇ. അബൂബക്കറിന് ഇടക്കാല ജാമ്യമില്ല; എയിംസിൽ ചികിത്സ നൽകാമെന്ന് കോടതി

ന്യൂഡൽഹി: തിഹാർ സെൻട്രൽ ജയിലിൽ കഴിയുന്ന പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സ്ഥാപക ചെയർമാനും നിലവിൽ ദേശീയ കമ്മിറ്റി അംഗവുമായ ഇ. അബൂബക്കറിന് അർബുദത്തിനും പാർക്കിൻസൺസിനും അടിയന്തര വൈദ്യചികിത്സ ലഭ്യമാക്കാൻ ഇടക്കാല ജാമ്യം നൽകണമെന്ന ആവശ്യം ഡൽഹി കോടതി തള്ളി.

അതിനു പകരം ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ചികിത്സ ലഭ്യമാക്കാൻ കോടതി ഉത്തരവിട്ടു. ഇടക്കാല ജാമ്യം നിഷേധിച്ചതിനെതിരെ അബൂബക്കർ ഹൈകോടതിയെ സമീപിക്കുമെന്ന് അഡ്വ. ദീപക് പ്രകാശ് അറിയിച്ചു.

അർബുദത്തിന്റെ മൂന്നാംഘട്ടത്തിലെത്തിയ അബൂബക്കറിന്റെ ഇടക്കാല ജാമ്യത്തിനുള്ള രണ്ടാമത്തെ അപേക്ഷയാണ് ഇതേ കോടതി തള്ളുന്നത്. ജാമ്യാപേക്ഷ നൽകിയപ്പോൾ അബൂബക്കറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ഡൽഹി പട്യാല ഹൗസ് അഡീഷനൽ സെഷൻസ് ജഡ്ജി ശൈലേന്ദ്ര മാലിക് തിഹാർ ജയിൽ അധികൃതർക്ക് നിർദേശം നൽകിയിരുന്നു.

Tags:    
News Summary - PFI leader E. Abubakar will be shifted to AIIMS for treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.