Posted On
date_range Updated On
date_range വീണ്ടും പ്രകോപനവുമായി പാകിസ്താൻ; കുപ്‌വാര, ബാരമുള്ള അതിർത്തികളിൽ വെടിനിർത്തൽ ലംഘിച്ചു; തിരിച്ചടിച്ച് ഇന്ത്യ
ന്യൂഡൽഹി: തുടർച്ചയായ അഞ്ചാം രാത്രിയും വെടിനിർത്തൽ ലംഘിച്ച പാകിസ്താന് തക്ക മറുപടി നൽകി ഇന്ത്യ. പഹൽഗാം ആക്രമണത്തിൻറെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ അസ്വസ്ഥതകൾ നിലനിൽക്കുന്ന സന്ദർഭത്തിലാണ് വെടി വെയ്പ്പ്.
കഴിഞ്ഞ ദിവസങ്ങളിൽ രാത്രി സമയത്താണ് കുപ്‌വാര, ബാരാമുള്ള ജില്ലയിലെ അതിർത്തി പ്രദേശത്ത് പാകിസ്താൻ സൈന്യം ആക്രമണം അഴിച്ചു വിട്ടത്. വ്യാഴാഴ്ച രാത്രി മുതൽ ഇന്ത്യൻ അതിർത്തിയിലേക്ക് പാകിസ്താൻ വെടിയുതിർത്ത് പ്രകോപനം നടത്തുന്നുണ്ട്. എന്നാൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.