ദു​രൂ​ഹ​ത​ക​ളു​ടെ കു​ൽ​ഭൂ​ഷ​ൺ

ന്യൂഡൽഹി: അപ്രതീക്ഷിതമായിരുന്നു ആ വാർത്ത. കുൽഭൂഷൺ ജാദവിന് വധശിക്ഷ നൽകാൻ പാകിസ്താനിലെ സൈനിക കോടതി തീരുമാനിച്ചിരിക്കുന്നു. ഇന്ത്യ-പാക് ബന്ധം കൂടുതൽ വഷളായിനിൽക്കെ ഇന്ത്യയെ വീണ്ടും പ്രകോപിപ്പിക്കുന്ന തീരുമാനത്തിനു പിന്നിൽ എന്തായിരിക്കും. പാകിസ്താൻ ആരോപിക്കുന്നതുപോലെ കുൽഭൂഷൺ യഥാർഥത്തിൽ  ഇന്ത്യൻ ചാരനാണോ? ആർക്കും വ്യക്തമായ ഉത്തരങ്ങളില്ല. പാക് ആരോപണങ്ങളെ ഇന്ത്യ പരിപൂർണമായി തള്ളിയിട്ടുണ്ടെങ്കിലും കുൽഭൂഷണി​െൻറ അറിയാവുന്ന ജീവിതചരിത്രത്തിൽ ചേരാത്ത കണ്ണികളുണ്ട്. 2016 മാർച്ച് മൂന്നിനാണ് സംഭവപരമ്പരകളുടെ തുടക്കം. അന്നാണ് ഇറാനിൽനിന്ന് പാകിസ്താനിലേക്ക് കടക്കാൻ ശ്രമിക്കവെ പാക് അതിർത്തിപ്രേദശമായ ചമനിൽവെച്ച് കുൽഭൂഷൺ പിടിയിലായതായി പാകിസ്താൻ അറിയിക്കുന്നത്.  അതും കൃത്യമാണോയെന്നതിന് സ്ഥിരീകരണമില്ല. കുൽഭൂഷണിനെ നേരത്തേ പിടികൂടി കസ്റ്റഡിയിൽവെച്ചിരുന്നു എന്ന വാദവുമുണ്ട്. ബലൂചിസ്താനിലും കറാച്ചിയിലും വിഘടനവാദത്തിനും നിരവധി അട്ടിമറിപ്രവർത്തനങ്ങൾക്കും  കുൽഭൂഷൺ ശ്രമിച്ചുവെന്നാണ് പാകിസ്താൻ ആരോപിക്കുന്ന കുറ്റം. ഇന്ത്യൻ ചാരസംഘടനയായ റിസർച് ആൻഡ് അനാലിസിസ് വിങ്ങി​െൻറ (റോ) ചാരനാണ് കുൽഭൂഷണെന്നും അവർ ആരോപിക്കുന്നു.

കുൽഭൂഷൺ അറസ്റ്റിലായതിനു പിന്നാലെ  അദ്ദേഹത്തി​െൻറ കുറ്റസമ്മതത്തിേൻറതെന്ന പേരിൽ പാകിസ്താൻ ഒരു വിഡിയോയും പുറത്തുവിട്ടു. അതിൽ താൻ റോ ചാരനാണെന്നും റോയുടെ നിർദേശ പ്രകാരം കറാച്ചിയിലും ബലൂചിസ്താനിലും അട്ടിമറി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ടെന്നും കുൽഭൂഷൺ പറയുന്നുണ്ട്. 2013 മുതലാണ്  റോയിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. എന്നാൽ, 10 വർഷം മുേമ്പ തന്നെ ഇറാനിലെ ചാബഹാർ കേന്ദ്രീകരിച്ച് ചെറിയ ബിസിനസ് തുടങ്ങിയിരുന്നു.  ചാബഹാറിൽനിന്നാണ് പാകിസ്താനിലേക്ക് കടക്കാൻ ശ്രമിച്ചത് തുടങ്ങിയ കാര്യങ്ങളും കുൽഭൂഷൺ വിഡിയോയിലൂടെ പറയുന്നുണ്ട്. അതേസമയം, കുൽഭൂഷൺ യാദവ് ഇസ്ലാം സ്വീകരിച്ച് ആക്രിക്കച്ചവടക്കാരനായി ഗദനി എന്ന സ്ഥലത്ത് താമസിച്ചുവരുകയായിരുന്നുവെന്നാണ് പാക് ഉദ്യോഗസ്ഥർ പറയുന്നത്. ചാരനായി പിടിക്കപ്പെടാതെ ജീവിച്ചുവരുേമ്പാഴും ഫോണിൽ ശുദ്ധ മറാത്തി ഭാഷയിൽ കുടുംബാംഗങ്ങളുമായി കുൽഭൂഷൺ പതിവായി സംസാരിച്ചിരുന്നതാണ് അദ്ദേഹത്തി​െൻറ അറസ്റ്റിന് കാരണമായതെന്നാണ് പാക് ഉദ്യോഗസ്ഥരുടെ വിശദീകരണം. ചാരനെന്ന് സംശയം തോന്നിയതുമുതൽ കുൽഭൂഷണി​െൻറ ഫോൺ പാക് അധികാരികൾ ചോർത്തിയിരുന്നുവത്രെ.  

എന്നാൽ, യാദവിനെതിരെ പാകിസ്താ​െൻറ പക്കൽ വ്യക്തമായ തെളിവുകളില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. കുൽഭൂഷണി​െൻറ കുമ്പസാര വിഡിയോ വ്യാജനിർമിതിയാണെന്നും നിരവധി കൂട്ടിച്ചേർക്കലുകൾ നടത്തിയതാണെന്നും  ഇന്ത്യ വ്യക്തമാക്കിയിരുന്നു. വിഡിയോയുടെ ഒരു ഭാഗത്ത് 2001ലെ പാർലെമൻറ് ആക്രമണശേഷം 2002ൽ ഇന്ത്യൻ നാവികസേനയിലെ ജോലിയിൽനിന്ന് വിരമിച്ചു എന്നാണ് കുൽഭൂഷൺ പറയുന്നത്. എന്നാൽ, മറ്റൊരു ഭാഗത്ത് താൻ 2022ൽ വിരമിക്കാനിരിക്കുകയാണ് എന്നും പറയുന്നു. ക്രിമിനൽ പ്രവർത്തനം എന്ന് പറയുന്നതല്ലാതെ അതേപ്പറ്റി കുൽഭൂഷൺ ഒന്നും വിശദീകരിക്കുന്നില്ലെന്നും വിഡിയോയുടെ കൃത്രിമത്വം വെളിപ്പെടുത്തി ഇന്ത്യ പാകിസ്താന് മറുപടി നൽകിയിരുന്നു.

 കുൽഭൂഷണുമായി നയതന്ത്രതലത്തിൽ ഇന്ത്യ പലവട്ടം കൂടിക്കാഴ്ചക്ക് ശ്രമിച്ചിരുന്നുവെങ്കിലും പാകിസ്താൻ അതിനൊന്നും അനുമതി നൽകിയിരുന്നില്ല.  കുൽഭൂഷണെ വിട്ടയക്കണമെന്ന ഇന്ത്യയുടെ ആവശ്യം കഴിഞ്ഞയാഴ്ചയും പാകിസ്താൻ നിഷേധിച്ചിരുന്നു. ഇന്ത്യയിലെ വിവരമനുസരിച്ച് മുംബൈയിൽ പൊലീസ് അസി. കമീഷണറായിരുന്ന സുധീർ ജാദവി​െൻറ മകനാണ് കുൽഭൂഷൺ. ജനനം 1968ൽ. 1987ൽ നേവിയിൽ ചേർന്നു. നാവികസേനയിൽ തുടരവെ ബിസിനസ് ആവശ്യത്തിനായി കാലാവധി എത്തുന്നതിനുമുമ്പ് പിരിഞ്ഞു.  2003ൽ പുണെയിൽനിന്ന് അദ്ദേഹം പാസ്പോർട്ട് എടുത്തു.  

പാസ്പോർട്ടിൽ ഹുസൈൻ മുബാറക് പേട്ടൽ എന്നാണ് പേര്. സുഹൃത്തുക്കളിൽനിന്ന് ലഭിക്കുന്ന വിവരമനുസരിച്ച്, വളരെ ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരനും ദീർഘകാലം എവിടെയാണെന്നറിയാതെ ജീവിക്കുകയും ചെയ്യുന്നയാളാണത്രെ കുൽഭൂഷൺ. അതേസമയം, കുൽഭൂഷണി​െൻറ ഇറാൻവാസത്തെക്കുറിച്ചും ആർക്കും കാര്യമായ വിവരങ്ങളില്ല. ഇറാനിലെ ചാബഹാറിൽ അദ്ദേഹം കുടുംബേത്താടൊപ്പം താമസിച്ചിരുന്നുവെന്ന് പറയുന്നുണ്ടെങ്കിലും കുടുംബാംഗങ്ങൾ അത് സ്ഥിരീകരിക്കാൻ തയാറായിട്ടില്ല. ചതിയിൽ കുടുങ്ങി അറസ്റ്റിലായ വ്യക്തി എന്നാണ് കുൽഭൂഷണി​െൻറ അറസ്റ്റിനെ ഇന്ത്യ വിശേഷിപ്പിക്കുന്നത്. 

Tags:    
News Summary - Pakistan sentences Kulbhushan Yadav to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.