‘ഏഷ്യയുടെ ഹൃദയം’   സമ്മേളനത്തില്‍  പാകിസ്താന്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: ഡിസംബറില്‍ അമൃത്സറില്‍ ചേരുന്ന ഹാര്‍ട്ട് ഓഫ് എഷ്യ-അഫ്ഗാനിസ്താന്‍ (ഏഷ്യയുടെ ഹൃദയം) സമ്മേളനത്തില്‍ പാകിസ്താന്‍ പങ്കെടുക്കുമെന്ന് പാക് പത്രം റിപ്പോര്‍ട്ട് ചെയ്തു. പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസായിരിക്കും സമ്മേളനത്തിന് ഇന്ത്യയിലത്തെുകയെന്നാണ് പ്രാഥമിക വിവരം. എന്നാല്‍, ഇക്കാര്യം ഒൗദ്യാഗികമായി സ്ഥിരീകരിച്ചിട്ടില്ല.

 അന്താരാഷ്ട്രതലത്തില്‍ പാകിസ്താന്‍ കൂടുതല്‍ ഒറ്റപ്പെടുന്ന സാഹചര്യം മറികടക്കാന്‍ ലക്ഷ്യമിട്ടാണ് പാക് പ്രതിനിധി സമ്മേളനത്തിനത്തെുന്നതെന്നാണ് വിലയിരുത്തല്‍.  ഇസ്ലാമാബാദില്‍ ചേരാനിരുന്ന സാര്‍ക് സമ്മേളനത്തില്‍നിന്ന്, ഉറി ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ ഇന്ത്യ പിന്മാറിയിരുന്നു. തങ്ങള്‍ ഇന്ത്യയെപ്പോലെയല്ളെന്നും അയല്‍രാജ്യങ്ങളുമായി സൗഹൃദമാണ് കാംക്ഷിക്കുന്നതെന്നുമുള്ള സന്ദേശം നല്‍കുകയാണ് സമ്മേളനത്തിലെ പങ്കാളിത്തത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന്  ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘എക്സ്പ്രസ് ട്രിബ്യൂണ്‍’ പത്രം പറയുന്നു. അഫ്ഗാനിസ്താന്‍െറയും തുര്‍ക്കിയുടെയും നേതൃത്വത്തില്‍ 2011ലാണ് ‘ഏഷ്യയുടെ ഹൃദയം’ കൂട്ടായ്മക്ക് തുടക്കമിട്ടത്. 

അഫ്ഗാനിസ്താന് പ്രമുഖസ്ഥാനം കല്‍പിക്കുന്ന കൂട്ടായ്മ ആ രാജ്യത്തിന്‍െറ അയല്‍ബന്ധങ്ങള്‍, സമാധാനം, സുരക്ഷ, വികസനം എന്നിവക്കൊപ്പം അംഗരാജ്യങ്ങളിലെ സുരക്ഷയും അഭിവൃദ്ധിയും ഊട്ടിയുറപ്പിക്കാനും  ലക്ഷ്യമിടുന്നു.കൂട്ടായ്മയിലെ 14 അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും ഏകദിന സമ്മേളനത്തില്‍ പങ്കെടുക്കും. അഫ്ഗാന്‍ പ്രസിഡന്‍റ് അശ്റഫ് ഗനി, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ഒരുമിച്ചാണ് അധ്യക്ഷത വഹിക്കുക. അഫ്ഗാനിസ്താന്‍, അസര്‍ബൈജാന്‍, ചൈന, ഇന്ത്യ, ഇറാന്‍, കസാഖ്സ്താന്‍, കിര്‍ഗിസ്താന്‍, പാകിസ്താന്‍, റഷ്യ, സൗദി അറേബ്യ, താജിക്കിസ്താന്‍, തുര്‍ക്കി, തുര്‍ക്ക്മെനിസ്താന്‍, യു.എ.ഇ എന്നിവയാണ് ഹാര്‍ട്ട് ഓഫ് ഏഷ്യ അംഗരാജ്യങ്ങള്‍.
 

Tags:    
News Summary - Pak says will attend Heart of Asia conference in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.