Posted On
date_range Updated On
date_range അതിർത്തി കടന്ന് പാക് ഡ്രോൺ; വെടിവെച്ചു വീഴ്ത്തി അതിർത്തി രക്ഷാ സേന
അമൃത്‌സർ: ഇന്ത്യൻ അതിർത്തി കടന്ന് പറന്ന പാക് ഡ്രോൺ അതിർത്തി രക്ഷാ സേന(ബി.എസ്.എഫ്) വെടിവച്ചിട്ടു. പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തിയിൽ വെച്ചാണ് ഡ്രോൺ വെടിവെച്ചിട്ടതെന്ന് ബി.എസ്.എഫ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഞായറാഴ്ച പുലർച്ചെ 2.11 ന് പഞ്ചാബിലെ അമൃത്‌സർ ജില്ലയിലെ ഷാജദ ഗ്രാമത്തിന് സമീപമാണ് സംഭവം.
ഷാജദ ഗ്രാമത്തിന് സമീപമുള്ള പ്രദേശത്ത് പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് കടന്നതായി സംശയിക്കുന്ന ഡ്രോണിന്റെ മുഴങ്ങുന്ന ശബ്ദം അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈനികർ കേട്ടെന്ന് ബി.എസ്.എഫ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ചൈനീസ് നിർമ്മിതമായ ഡി.ജെ.ഐ മാട്രിസ് എന്ന കറുത്ത ഡ്രോൺ ആണ് തകർത്തതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. പ്രദേശത്ത് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.