ഓണ്‍ലൈന്‍ ക്ലാസിന് സമയപരിധി നിശ്ചയിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ക്ലാസുകളുടെ നടത്തിപ്പിന് കേന്ദ്ര മാനവശേഷി മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഓരോ വിഭാഗത്തിലെ ക്ലാസുകള്‍ക്കും സമയദൈര്‍ഘ്യവും നിര്‍ണയിച്ചിട്ടുണ്ട്. പലയിടങ്ങളിലും സ്കൂളുകള്‍ സാധാരണ പ്രവൃത്തിദിവസങ്ങളിലെപ്പോലെതന്നെ മുഴുവന്‍സമയ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നതായി പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് മാർഗനിർദേശങ്ങൾ.
നിർദേശങ്ങൾ
- പ്രീപ്രൈമറി- 30 മിനിറ്റില്‍ കൂടുതല്‍ ക്ലാസുകള്‍ പാടില്ല. പ്രത്യേക ദിവസം മാതാപിതാക്കളുമായി ആശയവിനിമയം നടത്തണം.
- ഒന്നു മുതല്‍ എട്ടു വരെ- ക്ലാസുകൾ ഓരോ ദിവസവും 30 മുതല്‍ 45 മിനിറ്റു വരെയുള്ള രണ്ടു സെഷനുകളില്‍ കൂടുതല്‍ പാടില്ല.
- ഒമ്പതു മുതല്‍ 12 വരെ ക്ലാസുകൾ- ഓരോ ദിവസവും 30 മുതല്‍ 45 മിനിറ്റ് വരെയുള്ള നാലു സെഷനുകളില്‍ കൂടുതല്‍ പാടില്ല.
- ഒന്നു മുതല്‍ 12 വരെ ക്ലാസുകളിൽ- എൻ.സി.ഇ.ആർ.ടി അക്കാദമിക് കലണ്ടര്‍ അനുസരിച്ച് പാഠ്യപദ്ധതികള്‍ നടപ്പാക്കണം
കോവിഡ് പ്രതിസന്ധിയില്‍ സ്കൂളുകള്‍ ഉടന്‍തന്നെ പഴയ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. എങ്കിലും അനുയോജ്യമായ രീതിയില്‍ ഗുണകരമായ വിദ്യാഭ്യാസം വീടുകളിലും സ്കൂളുകളിലും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മാർഗനിർദേശം പുറത്തിറക്കി മാനവശേഷി മന്ത്രി രമേഷ് പൊഖ്റിയാല് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.