2019 ലോക്​സഭ തെരഞ്ഞെടുപ്പ്​ വരെ തന്നെ ഒന്നും ചെയ്യാനാവി​ല്ലെന്ന്​ കുമാരസ്വാമി

ബംഗളൂരു: കർണാടകയിലെ കോൺഗ്രസ്​-ജെ.ഡി.എസ്​ സർക്കാറി​​​െൻറ ആയുസ്സ്​ സംബന്ധിച്ച ചോദ്യങ്ങൾക്ക്​ മറുപടിയുമായി മുഖ്യമന്ത്രി എച്ച്​.ഡി കുമാരസ്വാമി. 2019 ലോക്​സഭ തെരഞ്ഞെടുപ്പ്​ വരെ ആർക്കും സർക്കാറിനെ വീഴ്​ത്താനാവില്ലെന്ന്​ കുമാരസ്വാമി പ്രതികരിച്ചു.

സഖ്യസർക്കാറി​​​െൻറ പ്രവർത്തനം ഇപ്പോൾ സുസ്ഥിരമാണ്​. ലോക്​സഭ തെരഞ്ഞെടുപ്പ്​ വരെ സർക്കാറിനെ ഒന്നു തൊടാൻ പോലും ആർക്കും സാധിക്കില്ല. സംസ്ഥാനത്തി​​​െൻറ വികസനത്തിനായി പദ്ധതികൾ നടപ്പാക്കുകയാണ്​ ഇപ്പോൾ സർക്കാറി​​​െൻറ ലക്ഷ്യമെന്നും കുമാരസ്വാമി പറഞ്ഞു. കർഷകരുടെ കടങ്ങൾ എഴുതി തള്ളുന്ന കാര്യത്തിലും വൈകാതെ തീരുമാനമുണ്ടാകുമെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.

കർണാടകയിൽ അധികാരമേറ്റ കോൺഗ്രസ്​-ജെ.ഡി.എസ്​ സഖ്യ സർക്കാറി​​​െൻറ അധിക ആയുസ്​ ഉണ്ടാവില്ലെന്ന്​ പലരും പ്രവചിച്ചിരുന്നു. ഇതിന്​ പിന്നാലയാണ്​ ഇത്തരം വാദങ്ങളെ തള്ളി കുമാരസ്വാമി രംഗത്തെത്തിയത്​.

Tags:    
News Summary - Nobody Can Touch Me At least Till 2019 Lok Sabha Polls: HD Kumaraswamy-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.