വിജയത്തിലേക്ക്​ ലിഫ്​റ്റില്ല, പടികൾ കയറണമെന്ന്​ മോദി

ന്യൂഡൽഹി: എളുപ്പവഴികളിലൂടെ വിജയം നേടാനാകില്ലെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. വിജയത്തിലേക്ക്​ എലവേറ്ററി ല്ല, പടികൾ കയറുക തന്നെ ചെയ്യണം- മോദി പറഞ്ഞു. ശാരീരികസ്വാസ്ഥ്യം നിലനിറത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ’ഫിറ്റ്​ ഇന്ത്യ മൂവ്​മ​െൻറ്​’ എന്ന പദ്ധതി ഉദ്​ഘാടനം ചെയ്​തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൃഢതയുള്ള ശരീരമാണെങ്കിൽ മനസും സ്വസ്ഥമായിരിക്കും. ബോർഡ്​റൂമിലാണെങ്കിലും ബോളിവുഡിലാണെങ്കിലും ശാരീരക ക്ഷമത അത്യാവശ്യമാണ്​. സ്വച്​ഛ ഭാരത്​ പ്രാചരണം ഏറ്റെടുത്തതുപോലെ ഫിറ്റ്​ ഇന്ത്യ മൂവ്​മ​െൻറും ജനങ്ങൾ സ്വീകരിക്കണമെന്ന്​ പ്രധാനമന്ത്രി പറഞ്ഞു.

ശാരീരിക ക്ഷമതയോടെ ഇരിക്കുക എന്നതായിരിക്കണം നിങ്ങളുടെ ജീവിത മന്ത്രമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags:    
News Summary - "No Elevator To Success, Have To Take Stairs": PM Modi - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.