Photo Credit:Twitter
Posted On
date_range Updated On
date_range കനത്ത മഴ; ഹൈദരാബാദിൽ വീടുകൾക്ക് മുകളിലേക്ക് ചുറ്റുമതിൽ ഇടിഞ്ഞുവീണ് ഒമ്പതുമരണം
ഹൈദരാബാദ്: നഗരത്തിൽ കഴിഞ്ഞദിവസങ്ങളിലായി പെയ്ത കനത്ത മഴയിൽ വീടുകൾക്ക് മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണ് ഒമ്പതു മരണം. മരിച്ചവരിൽ രണ്ടുമാസം പ്രായമായ കുഞ്ഞും ഉൾപ്പെടും. നിരവധിപേർക്ക് പരിക്കേൽകുകയും ചെയ്തു.
മുഹമ്മദ് നഗറിലെ മുഹമ്മദീയ ഹിൽസിൽ ശനിയാഴ്ച അർധരാത്രിയിലാണ് സംഭവം. തകര ഷീറ്റുകൊണ്ട് മേഞ്ഞ പത്തോളം വീടുകൾക്ക് മുകളിലേക്ക് കൂറ്റൻ പാറക്കല്ലുകൾ കൊണ്ട് നിർമിച്ച ചുറ്റുമതിൽ തകർന്നുവീഴുകയായിരുന്നു. നിരവധിപേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. പ്രദേശിക ഭരണകൂടത്തിെൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്നുണ്ടായ വിവിധ അപകടങ്ങളിൽപ്പെട്ട് 12 പേരാണ് തെലങ്കാനയിൽ ഇതുവരെ മരിച്ചത്. റോഡുകൾ മുങ്ങുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.