Posted On
date_range Updated On
date_range ബാങ്ക് ജീവനക്കാർ 26ന് രാജ്യവ്യാപകമായി പണിമുടക്കും
മുംബൈ: വിജയാ ബാങ്കിനെയും ദേന ബാങ്കിനെയും ബാങ്ക് ഒാഫ് ബറോഡയുമായി ലയിപ്പിക്കാനുള് ള നീക്കത്തിൽ പ്രതിഷേധിച്ച് ഒമ്പതു യൂനിയനുകളിൽപ്പെടുന്ന 10 ലക്ഷത്തോളം പൊതുമേഖല-സ്വകാര്യ ബാങ്ക് ജീവനക്കാർ ഇൗമാസം 26ന് രാജ്യവ്യാപകമായി പണിമുടക്കും.
ശമ്പളവ്യവസ്ഥകൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് പൊതുമേഖല ബാങ്കുകളുടെ ഒാഫിസേഴ്സ് യൂനിയനുകൾ കഴിഞ്ഞ വെള്ളിയാഴ്ച പണിമുടക്കിയിരുന്നു. സെപ്റ്റംബറിലാണ് കേന്ദ്രസർക്കാർ ബാങ്ക് ലയനം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.