'നവയുഗത്തിനായി തയാറെടുക്കുക'; രാജസ്ഥാനിൽ സചിൻ പൈലറ്റിനായി ബാനറുകൾ
ജയ്പൂർ: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമാവുന്നതിനിടെ സചിൻ പൈലറ്റിനായി ബാനറുകൾ സ്ഥാപിച്ച് പ്രവർത്തകർ. സചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാൽ ഗെഹ്ലോട്ട് പക്ഷത്തെ എം.എൽ.എമാർ രാജിവെക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് സചിനെ അനുകൂലിച്ച് ബാനറുകൾ ഉയർന്നത്.
സചിൻ പൈലറ്റിന്‍റെ ചിത്രത്തോടൊപ്പം 'സത്യം ജയിക്കും, പുതുയുഗത്തിനായി തയാറെടുക്കുക' എന്നും ബാനറുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അശോക് ഗെഹ്ലോട്ട് പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും എന്ന് പ്രഖ്യാപിച്ചതോടെയാണ് സചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയാവുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്.
എന്നാൽ, സചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കരുതെന്ന് ഗെഹ്ലോട്ട് പക്ഷം ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി പദത്തിൽ തുടരാൻ അനുവദിക്കണം, അല്ലെങ്കിൽ അദ്ദേഹം നിർദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണം എന്നാണ് ഇവരുടെ ആവശ്യം.
കഴിഞ്ഞ ദിവസം രാത്രി ഗെഹ്ലോട്ട് പക്ഷത്തെ 92 എം.എൽ.എമാർ കൂട്ടരാജി പ്രഖ്യാപിച്ചിരുന്നു. 2020ൽ ഗെഹ്ലോട്ട് സർക്കാറിനെ അട്ടിമറിക്കാൻ സച്ചിൻ പൈലറ്റ് ശ്രമിച്ചുവെന്നും അന്ന് പാർട്ടിയെ രക്ഷിച്ചത് ഗെഹ്ലോട്ട് ആണെന്നും എം.എൽ.എമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.