5 ട്രില്യൺ ഡോളർ സമ്പദ്​വ്യവസ്ഥ: ഇന്ത്യയുടെ കഴിവിൽ ചിലർക്ക്​ സംശയം -മോദി

വാരണാസി: 2024ന്​ മുമ്പ്​ അഞ്ച്​ ട്രില്യൺ​ ഡോളർ സമ്പദ്​വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന ബജറ്റ്​ പ്രഖ്യാപനത്തെ ചില ർ സംശയത്തോടെയാണ്​ വീക്ഷിക്കുന്നതെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ലക്ഷ്യം കൈവരിക്കുന്നത്​ ബുദ്ധിമു​ട് ടേറിയ കാര്യമാണെന്നാണ്​ അവർ പറയുന്നത്​. എന്നാൽ, ഇത്​ ധൈര്യത്തിൻെറയും പുതിയ അവസരങ്ങളുടെയും വിഷയമാണെന്ന്​ അദ്ദേഹം പറഞ്ഞു. വാരണാസിയിൽ ബി.ജെ.പിയുടെ അംഗത്വ വിതരണ പരിപാടിയിൽ പ​െങ്കടുത്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോഴത്തെ വികസിത രാജ്യങ്ങൾ മുമ്പ്​ വികസ്വര രാജ്യങ്ങളായിരുന്നു. ഈ രാജ്യങ്ങളുടെ പ്രതിശീർഷ വരുമാനം കുറവായിരുന്നു. എന്നാൽ, ചുരുങ്ങിയ കാലത്തിനുള്ളിൽ ഇത്തരം രാജ്യങ്ങളുടെ പ്രതിശീർഷ വരുമാനത്തിൽ വൻ വളർച്ച രേഖപ്പെടുത്തി. ​പ്രതിശീർഷ വരുമാനം ഉയർന്നാൽ അത്​ ജനങ്ങളുടെ ഉപഭോഗത്തെയും ഉയർത്തും. ഇത്​ സമ്പദ്​വ്യവസ്ഥയിൽ ഉൽപാദനം വർധിപ്പിക്കുമെന്നും മോദി പറഞ്ഞു.

മാലിന്യമുക്​തമായതും ആരോഗ്യമുള്ളതുമായ ഒരു ഇന്ത്യ നിർമിച്ചെടുക്കുകയാണ്​ സർക്കാറിൻെറ ലക്ഷ്യം. കയറ്റുമതിയിലുടെ കർഷകരുടെ ഉന്നമനം സർക്കാർ ലക്ഷ്യമിടുന്നു. 21ാം നൂറ്റാണ്ടിന്​ ആവശ്യമായ രീതിയിലാണ്​ ഇന്ത്യ അടിസ്ഥാന സൗകര്യ വികസനം നടത്തുന്നത്​. അടുത്ത അഞ്ച്​ വർഷത്തിനുള്ളിൽ ഹൈവേകൾ, റെയിൽവേ, ​വ്യോമപാത, ജലപാതകൾ, ഡിജിറ്റിൽ-ബ്രോഡ്​ബാൻഡ്​ സേവനം എന്നിവയിലെല്ലാം പുരോഗതിയുണ്ടാക്കുമെന്നും മോദി പറഞ്ഞു.

Tags:    
News Summary - Narendra modi press meet-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.