'അവരീ മണ്ണി​െൻറ പടയാളികൾ'; കർഷകർക്ക്​ പിന്തുണയുമായി പ്രീതി സിൻറയും

ന്യൂഡൽഹി: കരിനിയമങ്ങൾക്കെതിരെ സമരമുഖത്തിറങ്ങിയ കർഷകർക്ക്​ നിറഞ്ഞ പിന്തുണയുമായി ബോളിവുഡ്​ സൂപ്പർ താരം പ്രീതി സിൻറയും. കർഷക സമരത്തി​െൻറ ചിത്രങ്ങൾ ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​ത പ്രീതി അവർക്ക്​ പിന്തുണയർപ്പിച്ച്​ ഹൃദയസ്​പർശിയായ കുറിപ്പും എഴുതി. നേരത്തേ, ബോളിവുഡ്​ നടിമാരായ പ്രിയങ്ക ചോപ്രയും സോനം കപൂറും കർഷകർക്ക്​ പിന്തുണയുമായി രംഗത്തുവന്നിരുന്നു.

ഡൽഹി അതിർത്തിയിൽ സമരം നടത്തുന കർഷകരുടെ ചി​ത്രമാണ്​ പ്രീതി സിൻറ ​ത​െൻറ ട്വീറ്റർ ഹാൻഡിലിൽ പങ്കുവെച്ചത്​. 'ഈ മഹാമാരിക്കാലത്ത്​ കൊടും തണുപ്പിനിടയിലും പ്രതിഷേധ രംഗത്തുള്ള കർഷകർക്കും അവരുടെ കുടുംബത്തോടും ഒപ്പമാണെ​െൻറ ഹൃദയം. ഈ മണ്ണി​െൻറ പടയാളികളാണവർ. നമ്മുടെ രാജ്യത്തെ മു​േമ്പാട്ടുകൊണ്ടുപോവുന്നത്​ അവരാണ്​. കർഷകരും സർക്കാറുമായുള്ള ചർച്ചയിൽ അനുകൂലമായ തീരുമാനമുണ്ടാകുമെന്നും എല്ലാം പരിഹരിക്കപ്പെടുമെന്നും ​ഞാൻ ആത്​മാർഥമായി പ്രത്യാശിക്കുന്നു' -പ്രീതി ട്വീറ്റിൽ കുറിച്ചു.


കർഷകസമരത്തിന്​ വിവിധ കോണുകളിൽനിന്ന്​ അഭൂതപൂർവമായ പിന്തുണയാണിപ്പോൾ ലഭിക്കുന്നത്​. ബോളിവുഡിലെ പ്രമുഖരായ ധർമേന്ദ്ര, സോനു സൂദ്​, റിച്ച ഛദ്ദ, റിതീഷ്​ ദേശ്​മുഖ്​, പരിണീതി ചോപ്ര തുടങ്ങിയവരും കർഷരോട്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ രംഗത്തെത്തിയിട്ടുണ്ട്​. നടനും ഗായകനുമായ ദിൽജിത്​ ദോസഞ്ച്​ പ്രക്ഷോഭരംഗത്തുള്ള കർഷകർക്ക്​ കമ്പിളി വസ്​ത്രങ്ങൾ വാങ്ങാൻ ഒരുകോടി രൂപ സംഭാവന നൽകിയിരു​ന്നു.

'നിങ്ങൾ ഇന്ന്​ ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കിൽ ഒരു കർഷകനോട്​ നന്ദി പറയണം. ഈ രാജ്യത്തെ ഓരോ കർഷകനോടും ഞാൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ജയ്​ കിസാൻ.' -റിതീഷ്​ ദേശ്​മുഖി​െൻറ ട്വീറ്റ്​ ഇതായിരുന്നു. 

Tags:    
News Summary - Preity Zinta Come Out In Support Of The Protesting Farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.