Posted On
date_range Updated On
date_range മുംബൈയിൽ 1000 കോടിയുടെ മയക്കുമരുന്ന് വേട്ട; രണ്ട് പേർ അറസ്റ്റിൽ
മുംബൈ: കസ്റ്റംസ് വിഭാഗവും റവന്യൂ ഇന്‍റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിൽ 1000 കോടി രൂപ വിലമതിക്കുന്ന 191 കിലോഗ്രാം ഹെറോയിൻ പിടികൂടി. നവശേവ പോർട്ടിൽ നിന്ന് ശനിയാഴ്ച രാത്രിയാണ് ഇവ പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുംബൈയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിലൊന്നാണിത്.
അഫ്ഗാനിസ്ഥാനിൽ നിന്ന് എത്തിച്ചതാണ് മയക്കുമരുനെന്ന് റെവന്യു ഇന്‍റലിജൻസ് വിഭാഗം പറയുന്നു. പൈപ്പുകളിൽ നിറച്ചാണ് ഇവ കൊണ്ടുവന്നത്. പൈപ്പിൽ പെയിന്‍റ് ചെയ്ത് മുളത്തടികളുടെ രൂപത്തിലാക്കിയായിരുന്നു കടത്ത്. ആയുർവേദ മരുന്നിനായി മുളത്തടികൾ കൊണ്ടുവരുന്നെന്നാണ് അധികൃതരോട് പറഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.