കർഫ്യൂ ലംഘിച്ച്​ മാസ്​ക്​ ധരിക്കാതെ ക്രിക്കറ്റ്​ കളിച്ച 20 കാരന്​ ജാമ്യം നിഷേധിച്ചു

മുംബൈ: കർഫ്യൂ ലംഘിച്ച്​ മാസ്​ക്​ ധരിക്കാതെ ക്രിക്കറ്റ്​ കളിച്ച 20കാരന്​ ജാമ്യം നിഷേധിച്ച്​ കോടതി. മുംബൈ സെഷൻസ്​ കോടതിയാണ്​ 20കാരന്​ ജാമ്യം നിഷേധിച്ചത്​. കർഫ്യൂ ലംഘിച്ച്​ മുംബൈ സ്വദേശിയായ ഖുറേഷിയും ആറുപേരും ചേർന്നാണ്​ ക്രിക്കറ്റ്​ കളിച്ചത്​.

സംസ്​ഥാനത്ത്​ കോവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ ലംഘിച്ചതായും കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കാൻ തയാറായില്ലെന്നും ചൂണ്ടിക്കാട്ടിയാണ്​ അഡീഷനൽ സെഷൻസ്​ ജഡ്​ജായി അഭിജീത്​ നന്ദഗോങ്കർ ജാമ്യം നിഷേധിച്ചത്​. കർശന വ്യവസ്​ഥയിൽ യുവാവിനെ വിട്ടയച്ചാൽ സമൂഹത്തിന്​ തെറ്റായ സന്ദേശം നൽകുമെന്നും അദ്ദേഹം നിരീക്ഷിച്ചു.

റോഡിന്​ നടുവിലാണ്​ ഖുറേഷിയും ആറുപേരും ചേർന്ന്​ ക്രിക്കറ്റ്​ കളിച്ചത്​. പൊലീസ്​ വരുന്നതുകണ്ട്​ ഏഴുപേരും ഓടിരക്ഷപ്പെടുകയായിരുന്നു. എന്നാൽ അവരുടെ മൊബൈൽ ഫോൺ റോഡിന്​ സമീപത്ത്​ മറന്നുവെച്ചിരുന്നു. മൊബൈൽ ഫോൺ​ തിരിച്ചെടുക്കാൻ എത്തിയപ്പോൾ പൊലീസിന്‍റെ കൈവശമായിരുന്നു അവ. ഖുറേഷിയുടെ സുഹൃത്ത്​ പൊലീസുകാരന്‍റെ കൈയിൽനിന്ന്​ ഫോൺ തട്ടി​പ്പറിച്ചോടാൻ ശ്രമിക്കുകയായിരുന്നു. പിടിവലിക്കിടയിൽ പൊലീസുകാരന്​ പരിക്കേൽക്കുകയും ചെയ്​തു.

തുടർന്ന്​ ഖുറേഷിയെയും സുഹൃത്തിനെയും അറസ്റ്റ്​ ചെയ്യുകയായിരുന്നു. പൊലീസുകാരന്‍റെ ജോലി തടസപ്പെടുത്തിയെന്നും പകർച്ചവ്യാധി നിവാരണ വ്യവസ്​ഥകൾ ലംഘിക്കപ്പെട്ടതായും ചൂണ്ടിക്കാട്ടി യുവാക്കൾക്കെതിരെ കേസെടുക്കുകയായിരുന്നു.

പിടിയിലായ ഖുറേഷിയുടെ സുഹൃത്തിന്​ പ്രായപൂർത്തിയാകാത്തതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി പിതാവിനൊപ്പം വിട്ടു. ഖുറേഷിയെ അറസ്റ്റ്​ ചെയ്​ത്​ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്​തു. മെട്രോപൊളിറ്റൻ മജിസ്​ട്രേറ്റ്​ ജാമ്യം നിഷേധിച്ചതിനെ തുടർന്ന്​ ഖുറേഷി സെഷൻസ്​ കോടതിയെ സമീപിച്ചത്​.

മഹാരാഷ്​​്ട്രയിൽ കോവിഡ്​ പടർന്നുപിടിച്ചതോടെ പൊലീസ്​ 144ാം വകുപ്പ്​ പ്രഖ്യാപിക്കുകയായിരുന്നു. രാജ്യത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതരുള്ള സംസ്​ഥാനമാണ്​ മഹാരാഷ്​ട്ര. പ്രതിദിനം 50,000ത്തിൽ അധികം പേർക്കാണ്​ ഇവിടെ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. തുടർന്ന്​ പൊലീസും സർക്കാറും നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു.

Tags:    
News Summary - Mumbai court denies bail to 20-year-old for playing cricket without wearing mask

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.