Posted On
date_range Updated On
date_range സംശയാസ്പദമായി രണ്ടുപേരെ കണ്ടെന്ന്; അംബാനിയുടെ വീടിനു മുന്നിൽ കനത്ത സുരക്ഷയൊരുക്കി
മുംബൈ: വലിയ ബാഗുകളുമായി സംശയാസ്പദമായ രീതിയിൽ രണ്ടുപേരെ കണ്ടെന്ന് ടാക്സി ഡ്രൈവർ വിവരം നൽകിയതിനെ തുടർന്ന് പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വീടിനു മുന്നിൽ പൊലീസ് സുരക്ഷ ശക്തമാക്കി. രണ്ടുപേർ തന്നോട് മുകേഷ് അംബാനിയുടെ വീട് എവിടെയാണെന്ന് ചോദിച്ചെന്നും അവരുടെ കൈകളിൽ വലിയ ബാഗുകളുണ്ടെന്നും ടാക്സി ഡ്രൈവർ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ഒമ്പതു മാസത്തിനുള്ളിൽ ഇത് രണ്ടാംതവണയാണ് മുകേഷ് അംബാനിയുടെ വീടിനു മുന്നിൽ സുരക്ഷ ശക്തമാക്കുന്നത്. ഫെബ്രുവരിയിൽ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി സ്കോർപിയോ കണ്ടെത്തിയത് ആശങ്കയുണ്ടാക്കിയിരുന്നു. സ്കോർപിയോ കൊണ്ടിട്ടത് മുംബൈ പൊലീസിലെ ക്രൈം ഇൻറലിജൻസ് യൂനിറ്റ് ഉദ്യോഗസ്ഥരാണെന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.