കോയമ്പത്തൂരില്‍ മോദിയുടെ ചിത്രം കീറി; 210 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: കേന്ദ്രസര്‍ക്കാറിന്‍െറ നോട്ടുപരിഷ്കാരത്തില്‍ പ്രതിഷേധിച്ച് നഗരത്തില്‍ രണ്ടിടങ്ങളിലായി നടത്തിയ സമരപരിപാടികളില്‍ 210 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി.  സിംഗാനല്ലൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സംസ്ഥാന സെക്രട്ടറി മയൂര ജയകുമാറിന്‍െറ നേതൃത്വത്തില്‍ നടന്ന ധര്‍ണക്കിടെ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പടം വലിച്ചുകീറിയത് തടയാന്‍ പൊലീസ് നടത്തിയ ശ്രമം അല്‍പനേരത്തെ സംഘര്‍ഷത്തിന് കാരണമായി. പിന്നീട് 15 വനിതകള്‍ ഉള്‍പ്പെടെ 110 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ജില്ല കോണ്‍ഗ്രസ് പ്രസിഡന്‍റ് വി.എം.സി. മനോഹരന്‍െറ നേതൃത്വത്തില്‍ കലക്ടറേറ്റ് പരിസരത്തുനിന്ന് പ്രകടനമായി നീങ്ങിയ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ സ്റ്റേറ്റ് ബാങ്ക് എ.ടി.എമ്മിന് മുന്നില്‍ റീത്ത് വെച്ച് ധര്‍ണ നടത്തി. തുടര്‍ന്ന്, നൂറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതുകാരണം എ.ടി.എമ്മില്‍ മൂന്ന് മണിക്കൂറോളം പണവിതരണം തടസ്സപ്പെട്ടു.

 

News Summary - modi's image

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.