ലോക്​ഡൗൺ നീട്ടുമെന്ന്​ ആശങ്ക; ഗുജറാത്തിൽ അന്തർസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം

അഹമ്മദാബാദ്​: ലോക്​ഡൗൺ നീട്ടുമെന്ന ആശങ്കയെ തുടർന്ന്​ ഗുജറാത്തിൽ അന്തർസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. റേ ാഡുകളിലിറങ്ങി കുത്തിയിരുന്ന തൊഴിലാളികൾ പൊലീസിന്​ നേരെ കല്ലെറിഞ്ഞു.

സംഭവുമായി ബന്ധപ്പെട്ട്​ 70 പേരെ കസ് ​റ്റഡയിലെടുത്തിട്ടുണ്ടെന്ന്​ സൂറത്ത്​ ഡി.സി.പി രാകേഷ്​ ബാറോട്ട്​ പറഞ്ഞു. വീടുകളിലേക്ക്​ പോകണമെന്ന്​​ ആവശ്യപ്പെട്ടാണ്​ തൊഴിലാളികളുടെ പ്രതിഷേധമെന്നും അദ്ദേഹം വ്യക്​തമാക്കി. കേന്ദ്രസർക്കാർ ലോക്​ഡൗൺ നീട്ടുമെന്ന ആശങ്കയാണ്​ തൊഴിലാളികളെ പ്രതിഷേധത്തിലേക്ക്​ നയിച്ചത്​.

ഇന്ത്യയിൽ കോവിഡ്​ 19 വൈറസ്​ ബാധയേറ്റവരുടെ എണ്ണം അനുദിനം വർധിക്കുന്നതിനിടെ കേന്ദ്രസർക്കാർ ലോക്​ഡൗൺ നീട്ടുമെന്ന​ സൂചനകളാണ്​ പുറത്ത്​ വരുന്നത്​. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടാവുമെന്നാണ്​ സൂചന.

Tags:    
News Summary - Migrant workers in Surat resort to violence-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.