കൊഹിമ/ ഷില്ലോങ്: മേഘാലയയിലെയും നാഗാലാൻഡിലെയും 59 വീതം നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. പോളിങ് കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. രണ്ട് സംസ്ഥാനങ്ങളിലുമായി 552 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.
നാഗാലാൻഡിൽ 13.17 ലക്ഷം വോട്ടർമാരാണുള്ളത്. 183 പേരാണ് ജനവിധി തേടുന്നത്. മേഘാലയയിൽ 21.61 ലക്ഷം പേരാണ് പോളിങ് ബൂത്തിലെത്തുക. 375 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. രണ്ട് വടക്കുകിഴക്കൻ സംസ്ഥാനത്തിലും 60 വീതം സീറ്റ് ഉണ്ട്. മേഘാലയയിൽ സോഹിയോങ് മണ്ഡലത്തിലെ യുനൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി (യു.ഡി.പി) സ്ഥാനാർഥി എച്ച്.ഡി.ആർ ലിങ്ദോയുടെ നിര്യാണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് നീട്ടിവെച്ചു.
നാഗാലാൻഡിൽ എതിരാളികൾ നാമനിർദേശ പത്രിക പിൻവലിച്ചതിനെ തുടർന്ന് ബി.ജെ.പി സ്ഥാനാർഥി തെരഞ്ഞെടുക്കപ്പെട്ടു. രാവിലെ ഏഴു മുതൽ വൈകുന്നേരം നാലു വരെയാണ് വോട്ടെടുപ്പ്. രണ്ടു സംസ്ഥാനങ്ങളിലെയും ഫെബ്രുവരി 16ന് വോട്ടെടുപ്പ് നടന്ന ത്രിപുരയിലെയും ഫല പ്രഖ്യാപനം മാർച്ച് രണ്ടിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.