പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range കുടകിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു
മംഗളൂരു: കുടക് വിരാജ്പേട്ട താലൂക്കിലെ പൊന്നമ്പേട്ടിനടുത്തുള്ള എമ്മെഗുണ്ടി എസ്റ്റേറ്റിൽ ആനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. കാപ്പിത്തോട്ടം സൂപ്പർവൈസറായ ചെല്ലയാണ് (65) കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
ആറരയോടെ പ്രഭാത നടത്തത്തിന് പോയപ്പോഴാണ് കാട്ടാന അക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ചെല്ല സംഭവസ്ഥലത്ത് തന്നെ മരിച്ചു. വനംവകുപ്പ് ജീവനക്കാർ പ്രദേശത്ത് ആനക്കായി തിരച്ചിൽ ആരംഭിച്ചു.
റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഗംഗാധർ, ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ശശി എന്നിവർ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.