മകനായി നൽകിയ കാരംബോർഡ്​ സ്വീകരിച്ചില്ല; യുവതിയെ മുത്തലാഖ്​ ചൊല്ലി ഭർത്താവ്​

ജയ്​പൂർ: മകനായി വാങ്ങി നൽകിയ കാരംബോർഡ്​ സ്വീകരിക്കാതിരുന്ന യുവതിയെ ഭർത്താവ്​ മുത്തലാഖ്​ ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തിയതായി പരാതി. രാജസ്ഥാനിലെ ബാരന്‍ ജില്ലയിലെ അന്താ പട്ടണത്തിലെ 24കാരിയായ ഷബ്രൂനിഷയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. മകന് കൊടുക്കാനായി ഭര്‍ത്താവ് ഷക്കീൽ അഹമ്മദ്​ നല്‍കിയ കാരംബോര്‍ഡ് സ്വീകരിക്കാതിരുന്നതിനെ ചൊല്ലിയുള്ള തർക്കമാണ്​ മുത്തലാഖ് ചൊല്ലുന്നതില്‍ എത്തിച്ചതെന്ന് പരാതിയില്‍ പറയുന്നു.

ഗാർഹിക പീഡനത്തെ തുടർന്ന്​ ഭർത്താവുമായി പിരിഞ്ഞ്​ മാതാപിതാക്കൾക്കൊപ്പം കഴിയുകയാണിവർ. ഷക്കീലിനെതിരെ ഇവർ ഗാര്‍ഹിക പീഡനത്തിന് പരാതി നൽകിയിരുന്നു. ഈ കേസിലെ വിചാരണക്കായി ഇരുവരും കോടതിയിലെത്തിയപ്പോഴാണ്​ മകനായി ഷക്കീല്‍ അഹമ്മദ് കാരംബോർഡ്​ സമ്മാനിച്ചത്​. എന്നാൽ ഇത്​ വാങ്ങാൻ ഷബ്രൂനിഷ വിസമ്മതിച്ചതോടെ ഷക്കീല്‍ മുത്തലാഖ് ചൊല്ലുകയായിരുന്നുവെന്ന്​ അന്താ പൊലീസ് സ്‌റ്റേഷൻ ഓഫീസർ രൂപ സിങ് പറഞ്ഞു.

ഷക്കീലിനെതിരേ മുത്തലാഖ്​ നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. എന്നാൽ അറസ്​റ്റ്​ രേഖപ്പെടുത്തിയിട്ടില്ല. പരാതി അന്വേഷിച്ചശേഷം തുടർനടപടിയെടുക്കുമെന്ന്​ പൊലീസ്​ അറിയിച്ചു.

Tags:    
News Summary - Man Gives Triple Talaq To Wife In Fight Over A Carrom Board - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.