മഹാകുംഭമേളയ്ക്ക് ഇന്നു തുടക്കം; 40 കോടി തീർഥാടകരെത്തും

ലഖ്നൗ: ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഉത്തര്‍ പ്രദേശിലെ പ്രയാഗ്‌രാജില്‍ മഹാകുംഭമേളക്ക് ഇന്ന് തുടക്കം. 45 നാൾ നീളുന്ന മേളയിൽ 40 കോടി തീര്‍ത്ഥാടകര്‍ ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷ.

ഒരുമാസത്തിലധികം നീളുന്ന മഹാകുംഭമേളക്കായി പ്രയാഗ് രാജില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. മഹാകുംഭമേളയുടെ സജ്ജീകരണങ്ങൾക്കായി 7,000 കോടി രൂപയാണു ചെലവഴിക്കുന്നത്.

മേളയ്ക്കു മുന്നോടിയായി ഇന്നലെ നടന്ന സ്നാനത്തിൽ 25 ലക്ഷത്തിലേറെപ്പേർ പങ്കെടുത്തു. വാച്ച് ടവറടക്കം വിപുലമായ സുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രയാഗ് രാജില്‍ 12 കിലോമീറ്റര്‍ നീളത്തില്‍ സ്‌നാന ഘട്ടുകള്‍ തയാറാക്കി. കുംഭമേള നടക്കുന്ന ദിവസങ്ങളില്‍ 3,000 സ്‌പെഷല്‍ സര്‍വീസുകളുള്‍പ്പടെ 13,000 ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ ഒരുക്കും. സ്നാനത്തിനു വിശേഷപ്പെട്ട 6 ദിവസങ്ങളിലും തീർഥാടക പ്രവാഹമുണ്ടാകുമെന്നതിനാൽ അന്നു വിഐപികൾക്ക് പ്രവേശനം അനുവദിക്കില്ല.

Tags:    
News Summary - Maha kumbh Mela

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.