Posted On
date_range Updated On
date_range കോഴിക്കോട്-മസ്കത്ത് എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ; മുംബൈയിലിറക്കി
കരിപ്പൂര്‍: കോഴിക്കോട് നിന്നും മസ്കറ്റിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ ഇറക്കി. 150ലേറെ യാത്രക്കാർ മുംബൈ വിമാനത്താവളത്തിലാണുള്ളത്.
ഇന്നലെ രാത്രി 11.30നാണ് കോഴിക്കോട് നിന്നും വിമാനം പുറപ്പെട്ടത്. ഒന്നരയോടെ മുംബൈ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. സാങ്കേതിക തകരാർ എന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. ഉച്ചയ്ക്ക് ഒരുമണിക്ക് മറ്റൊരു വിമാനത്തിൽ മസ്കത്തിലേക്ക് യാത്രക്കാരെ അയക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.