സഞ്​ജയ്​ റാവത്ത്​

സച്ചിൻ വാസെ തലവേദനയാകുമെന്ന്​ മുന്നറിയിപ്പ്​ നൽകിയതായി സഞ്​ജയ്​ റാവുത്ത്​

മും​ബൈ: സ​സ്​​പെ​ൻ​ഷ​നി​ലാ​യി​രു​ന്ന സ​ച്ചി​ൻ വാ​സെ​യെ പൊ​ലീ​സ്​ സ​ർ​വി​സി​ൽ തി​രി​ച്ചെ​ടു​ത്താ​ൽ പി​ന്നീ​ട​ത്​ മ​ഹാ​രാ​ഷ്​​ട്ര സ​ർ​ക്കാ​റി​ന്​ ത​ല​വേ​ദ​ന​യാ​കു​മെ​ന്ന്​ ചി​ല നേ​താ​ക്ക​ളോ​ട്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്ന​താ​യി ശി​വ​സേ​ന വ​ക്​​താ​വ്​ സ​ഞ്​​ജ​യ്​ റാ​വു​ത്ത്. ഏ​ത്​ നേ​താ​ക്ക​ളോ​ടെ​ന്ന ചോ​ദ്യ​ത്തി​ന്​ അ​ത്​ ആ ​നേ​താ​ക്ക​ന്മാ​ർ​ക്ക്​ ന​ന്നാ​യി അ​റി​യാ​മെ​ന്നാ​യി​രു​ന്നു റാ​വു​ത്തി‍െൻറ മ​റു​പ​ടി. ദീ​ർ​ഘ​കാ​ലം പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ത​നി​ക്ക്​ സ​ച്ചി​ൻ വാ​സെ​യു​ടെ പ്ര​വ​ർ​ത്ത​ന ശൈ​ലി അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും റാ​വു​ത്ത്​ പ​റ​ഞ്ഞു.

ചാ​ന​ലി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ റാ​വു​ത്തി‍െൻറ പ്ര​തി​ക​ര​ണം. എ​ന്നാ​ൽ, അം​ബാ​നി ഭീ​ഷ​ണി കേ​സി​ൽ അ​റ​സ്​​റ്റി​ലാ​കു​ന്ന​തു​വ​രെ സ​ച്ചി​ൻ വാ​സെ​യെ സ​ഞ്​​ജ​യ്​ റാ​വു​ത്തും മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ്​ താ​ക്ക​റെ​യും പി​ന്തു​ണ​ച്ചി​രു​ന്നു. സ​ച്ചി​ൻ വാ​സെ സ​ർ​ക്കാ​റി​ന്​ ഒ​ര​ബ​ദ്ധ​വും പാ​ഠ​വു​മാ​ണെ​ന്നാ​ണ്​ റാ​വു​ത്ത്​ ഇ​തി​നോ​ട്​ പ്ര​തി​ക​രി​ച്ച​ത്. സ​ച്ചി​ൻ വാ​സെ ആ​ർ​ക്ക്​ വേ​ണ്ടി​യാ​ണ്​ മു​കേ​ഷ്​ അം​ബാ​നി​യു​ടെ വീ​ടി​ന​ടു​ത്ത്​ സ്​​ഫോ​ട​ക വ​സ്​​തു​ക്ക​ളു​മാ​യി സ്​​കോ​ർ​പി​യോ ഉ​പേ​ക്ഷി​ച്ച​തെ​ന്ന​ത്​ എ​ൻ.െ​എ.​എ ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

Tags:    
News Summary - Knew about Waze had warned MVA leaders that he could create problems Sanjay Raut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.