ഇ​ത്രയും ലൈംഗിക വൈകൃതമുള്ള അധപതിച്ച മനുഷ്യനെ ഞാൻ കണ്ടിട്ടില്ല - ജസ്​റ്റിസ്​ കട്​ജു

ന്യൂഡൽഹി: മുൻ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ​ ഗോഗോയിക്കെതിരെ ആഞ്ഞടിച്ച്​ സുപ്രീംകോടതി മുൻ ജഡ്​ജി മാർക്കണ്ഡേയ ക ട്​ജു. ഇത്രയും ലൈംഗിക വൈകൃതമുള്ള നാണംകെട്ട അധപതിച്ച മറ്റൊരു ജഡ്​ജിയെ ത​​​െൻറ ജീവിതത്തിൽ കണ്ടിട്ടില്ലെന്നാണ്​ ഗോഗോയിയെ കുറിച്ച്​ കട്​ജു ഫേസ്​ബുക്കിൽ കുറിച്ചത്​.

‘‘20 വർഷം അഭിഭാഷകനും അതിനുശേഷമുള്ള 20 വർഷം ഞാൻ ജഡ്​ജിയുമായിരുന്നു. നല്ലതും​ മോശവുമായ ഒരുപാട്​ ജഡ്​ജിമാ​െര എനിക്കറിയാം. പക്ഷേ ഇന്ത്യൻ ജുഡീഷ്യറിയിൽ ഇത്രയും നാണംകെട്ടതും അധപതിച്ചതും ലൈംഗിക വൈകൃതമുള്ളതുമായ മറ്റൊരു ജഡ്​ജിയെ ഞാൻ കണ്ടിട്ടില്ല’’. കട്​ജു ഫേസ്​ബുക്കിൽ കുറിച്ചു.

തെമ്മാടിയും ആഭാസനുമായ ഈ മനുഷ്യൻ ഇപ്പോൾ ഇന്ത്യൻ പാർലമ​​െൻറി​േലക്ക്​ പോകുന്നുവെന്ന​ പരിഹാസവും കട്​ജു പങ്കുവെച്ചു. രഞ്​ജൻ ഗോഗോയിയുടെ രാജ്യസഭ പ്രവേശനത്തിൽ എതിർപ്പുമായി ജസ്​റ്റിസ്​ കുര്യൻ ജോസഫ്​, ജസ്​റ്റിസ്​ മദന്‍ ബി ലോക്കൂർ എന്നിവരും രംഗത്തെത്തിയിരുന്നു.

Full View
Tags:    
News Summary - katju slams gogoi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.