Posted On
date_range Updated On
date_range കർണാടകയിൽ കനത്ത മഴ; വീടുകൾ തകർന്നുവീണ് മൂന്ന് മരണം
ചിത്രദുർഗ: കർണാടകയിൽ കനത്ത മഴ തുടരുന്നു. വീട് തകർന്നുവീണ് രണ്ടിടങ്ങളിലായി മൂന്ന് മരണം. വെള്ളിയാഴ്ചയാണ് രണ്ടു സ്ഥലങ്ങളിലും അപകടമുണ്ടായത്.
നായ്കനഹട്ടി സ്വദേശികളായ ടി. കംപ്ലേശപ്പ(46), ഭാര്യ തിപ്പമ്മ(38) എന്നിവരും ബൈദരഹള്ളി സ്വദേശി 25കാരി ത്രിവേണിയുമാണ് മരിച്ചത്.
വീടിന്‍റെ ചുമരിടിഞ്ഞ് വീണതിെന തുടർന്ന് ദമ്പതികൾ ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. നായ്കനഹട്ടി അംബേദ്കർ കോളനിയിലാണ് ഇരുവരുടെയും വീട്. അപകട സമയത്ത് ഇവർ ഉറക്കത്തിലായിരുന്നു. ഇവരുടെ മകൻ അരുൺ പരിക്കുകളോടെ രക്ഷപ്പെട്ടു. ആശുപത്രിയിൽ ചികിത്സയിലാണ് അരുൺ.
ബൈദരഹള്ളിയിലെ കൃഷ്ണമൂർത്തിയുടെ വീടാണ് ഇടിച്ചുവീണത്. കൃഷ്ണമൂർത്തിയുടെ ഭാര്യ ത്രിേവണി മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.