ജസ്റ്റിസ് സി.എസ് കർണൻ അന്തരിച്ചു; ജുഡീഷ്യറിയിലെ അഴിമതിക്കും ജാതി വിവേചനത്തിനും എതിരെ ശബ്ദമുയർത്തിയ ന്യായാധിപൻ

ചെന്നൈ: ജസ്റ്റിസ് സി.എസ് കർണൻ അന്തരിച്ചു. 71 വയസ്സായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. നീതിന്യായ വ്യവസ്ഥയിലെ അഴിമതിക്കും ജാതി വിവേചനത്തിനും എതിരെ ശബ്ദമുയർത്തിയ ന്യായാധിപനായിരുന്നു ജസ്റ്റിസ് സി.എസ് കർണൻ. ദലിത് വിവേചനത്തിനെതിരെ ശക്തമായി നിലകൊണ്ടു. സുപ്രീം കോടതിയുടെ അധികാര ഘടനയെ വെല്ലുവിളിച്ച് മുന്നോട്ട് പോയ ജസ്റ്റിസ് കർണൻ കോടതിയലക്ഷ്യ കേസിൽ ശിക്ഷയും അനുഭവിച്ചു. ഹൈക്കോടതി സിറ്റിങ് ജഡ്ജിയായിരിക്കെയാണ് ശിക്ഷ അനുഭവിച്ചത്.

മദ്രാസ് ഹൈക്കോടതിയിൽ താൻ ജാതി വിവേചനം അനുഭവപ്പെട്ടുവെന്ന് പറഞ്ഞ് ദേശീയ പട്ടികജാതി കമ്മീഷന് പരാതി അയച്ചതോടെയാണ് കർണൻ വാർത്തകളിൽ ഇടംപിടിച്ചത്. ഒരു ജഡ്ജി പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ പെൺകുട്ടിക്കൊപ്പം നിന്നും ജസ്റ്റിസ് കർണൻ ശ്രദ്ധേയനായി. 2016-ൽ കൽക്കത്ത ഹൈക്കോടതിയിലായിരിക്കെ 20 ജഡ്ജിമാർക്കെതിരെ അഴിമതി ആരോപിച്ച് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതി. ഇത് വലിയ വിവാദമായി. തുടർന്ന് സുപ്രീം കോടതി കൊളീജിയവും കർണനും തമ്മിൽ ഏറ്റുമുട്ടൽ തന്നെയുണ്ടായിരുന്നു.

Tags:    
News Summary - Justice C.S. Karnan passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.