ഡൽഹി കലാപം: പി​ഞ്ച്ര തോഡ്​ പ്രവർത്തക നടാഷ നർവാളിന്​ ജാമ്യം

ന്യൂഡൽഹി: വടക്ക്​കിഴക്കൻ ഡൽഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട്​ അറസ്​റ്റിലായ ജെ.എൻ.യു വിദ്യാർഥി നടാഷ നർവാളിന്​ ഡൽഹി ഹൈകോടതി ജാമ്യം അനുവദിച്ചു. വനിത വിദ്യാർഥി സംഘടനയായ പിഞ്ച്ര തോഡ്​ പ്രവർത്തകയായ നടാഷക്കെതിരെ യു.എ.പി.എ ചുമത്തിയിരുന്നു. അറസ്​റ്റു ചെയ്​തിരുന്നത്​.

സി.എ.എ വിരുദ്ധ പ്രക്ഷോഭത്തി​െൻറ പേരിൽ നിയമവിരുദ്ധമായി സംഘടിച്ചുവെന്നും അക്രമത്തിന്​ ആഹ്വാനം ചെയ്​തുവെന്നും പൊലീസ്​ ആരോപിച്ചിരുന്നു. എന്നാൽ പ്രോസിക്യൂഷൻ ഹാജരാക്കിയ വിഡിയോയിൽ അക്രമവുമായി ബന്ധപ്പെട്ട ഒന്നും കണ്ടെത്താനായില്ലെന്ന്​ കോടതി അറിയിച്ചു. നടാഷക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന്​ കഴിഞ്ഞില്ലെന്നും ഈ സാഹചര്യത്തിൽ അവരുടെ അന്തസ്​ മാനിച്ചുകൊണ്ട്​ ജാമ്യം നൽകുകയാണെന്നും കോടതി അറിയിച്ചു. നടാഷ 30,000 രൂപ ജാമ്യത്തുകയായി കെട്ടിവെക്കണം.

ഫെബ്രുവരിയിൽ നടന്ന പൗരത്വ പ്രക്ഷോഭത്തി​െൻറയും കലാപത്തി​െൻറയും പേരിൽ ജെ.എൻ.യു വിദ്യാർഥികളായ നടാഷ നർവാളിനെയും ദേവാംഗന കലിതയെയും ​മേയ്​ 24 നാണ്​ പൊലീസ്​ അറസ്​റ്റു ചെയ്​തത്​. ഡൽഹി കലാപം, കൊലപാതകം എന്നിവയിൽ ബന്ധമുണ്ടെന്നാരോപിച്ച് 147, 353, 307, 302 വകുപ്പുകളാണ്​ ഇവ​ർക്കെതിരെ ചുമത്തിയിരുന്നത്​.

നടാഷക്കൊപ്പം അറസ്​റ്റിലായ ​േദവാഗംന കലിതക്ക്​ സെപ്​തംബർ ഒന്നിന്​ ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.