Posted On
date_range Updated On
date_range െഎ.ടി നിയമം; ഹരജികൾ സുപ്രീംകോടതിയിലേക്ക് മാറ്റാൻ കേന്ദ്രം
ന്യൂഡൽഹി: ഐ.ടി നിയമത്തിനെതിരെ വിവിധ ഹൈകോടതികളിലെ ഹരജികൾ മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചു. ഫേസ്ബുക്ക്, ട്വിറ്റർ, ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ എന്നിവയെ നിയന്ത്രിക്കുന്നതിനായി കൊണ്ടുവന്ന 'ഇൻഫർമേഷൻ ടെക്നോളജി റൂൾസ് 2021'െൻറ സാധുതയെ ചോദ്യംചെയ്തുകൊണ്ടാണ് ഹരജികൾ.
ഐ.ടി ചട്ടങ്ങൾക്ക് അനുസൃതമായി പരാതി പരിഹാര ഓഫിസറെ എപ്പോൾ നിയമിക്കുമെന്ന് എട്ടിനകം അറിയിക്കണമെന്ന് ഡൽഹി ഹൈകോടതി ട്വിറ്ററിന് നിർദേശം നൽകിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.