ഇശ്റത് ജഹാന്‍ കേസ്: ഡി.ജി.പി പാണ്ഡെ വിടുതല്‍ ഹരജി നല്‍കി

അഹ്മദാബാദ്: ഇശ്റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കുറ്റാരോപിതനായ ഗുജറാത്ത് ഡി.ജി.പി (ഇന്‍ ചാര്‍ജ്) പി.പി. പാണ്ഡെ പ്രത്യേക സി.ബി.ഐ കോടതിയില്‍ വിടുതല്‍ ഹരജി നല്‍കി. സംഭവവുമായി തനിക്ക് നേരിട്ടും അല്ലാതെയും ബന്ധമില്ളെന്നും ഇത് സ്ഥാപിക്കാന്‍ വാദിഭാഗത്തിന് കഴിഞ്ഞിട്ടില്ളെന്നും പാണ്ഡെ കോടതിയില്‍ പറഞ്ഞു. ഹരജി ജനുവരി 12ന് കോടതി പരിഗണിക്കും. ഇശ്റത് ജഹാന്‍, പ്രണേഷ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ നാല് പേരെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പാണ്ഡെക്ക് ഡി.ജി.പിയുടെ താല്‍ക്കാലിക ചുമതല നല്‍കുകയായിരുന്നു.

Tags:    
News Summary - israt jahan case dgp P P Pandey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.